Wednesday, September 30, 2026

ചിന്ത ജെറോം ഡിവൈഎഫ്ഐ. പ്രസിഡന്റ് ആകും, വിജിന്‍ സെക്രട്ടറി; നേതൃത്വത്തില്‍ മാറ്റം വരുന്നു

Date:

തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം തിരഞ്ഞെടുക്കപ്പെട്ടേക്കും. നിലവിൽ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമാണ് ചിന്താ ജെറോം. കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയാകും. ആലപ്പുഴയിൽനിന്നുള്ള രാഹുൽ ആകും പുതിയ ട്രഷറർ. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്.

സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷയായിരുന്ന ചിന്ത വിദ്യാര്‍ത്ഥികാലം മുതല്‍ പാര്‍ട്ടിയില്‍ സജീവമാണ്. കല്ല്യാശ്ശേരിയില്‍ നിന്നും രണ്ടാം തവണയാണ് വിജിന്‍ എംഎല്‍എയാവുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജിന്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂരില്‍വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2022ല്‍ പത്തനംതിട്ടയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വി കെ സനോജും വി വസീഫും ചുമതലയേറ്റത്.

Share post:

Popular

More like this
Related

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...

‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം’ – ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ...