റോഡ് ഉപരോധം : രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് ഒരു വർഷം തടവ്

Date:

ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിൽ രണ്ട് സിറ്റിംഗ് കോൺഗ്രസ് എംഎൽഎമാർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ജയ്പൂർ ജില്ലാ കോടതി. 2014 ൽ നഗരത്തിലെ ഒരു പ്രധാന റോഡ് ഉപരോധിച്ച കേസിലാണ് വിധി. ജയ്പൂരിലെ ജവഹർ ലാൽ നെഹ്‌റു (ജെഎൽഎൻ) മാർഗ്ഗിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് എംഎൽഎമാരായ മുകേഷ് ഭാക്കർ, മനീഷ് യാദവ് എന്നിവരും മറ്റ് ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

2014 ൽ കോൺഗ്രസ് നേതാവ് അഭിഷേക് ചൗധരി ഉൾപ്പെട്ട സംഘം രാജസ്ഥാൻ സംസ്ഥാന അസംബ്ലിക്ക് പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്നാണ്  സംഭവം. വിധി വരുന്നതിന് മുമ്പ് ഒരു ദശാബ്ദത്തിലേറെയായി കേസ് ജുഡീഷ്യൽ പരിഗണനയിലായിരുന്നു. ശിക്ഷ വിധിച്ചിട്ടും, നിയമപ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതിനാൽ, എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...