മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥരെ  ചുമതലയിൽ നിന്ന് നീക്കി ഡിജിസിഎ

Date:

ന്യൂഡൽഹി : വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ ആവർത്തിച്ചുള്ള ഗുരുതരവുമായ ലംഘനങ്ങളെത്തുടർന്ന് എയർ ഇന്ത്യയുടെ മൂന്ന് പ്രധാന ഉദ്യോഗസ്ഥർക്കെതിരെ നടപടി.  ഇവരെ ക്രൂ ഷെഡ്യൂളിംഗ് ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദ്ദേശിച്ചു. ഡിവിഷണൽ വൈസ് പ്രസിഡന്റ് ചൂര സിംഗ്; ക്രൂ ഷെഡ്യൂളിംഗ് ചീഫ് മാനേജർ പിങ്കി മിത്തൽ; ക്രൂ ഷെഡ്യൂളിംഗ് പ്ലാനിംഗ് പായൽ അറോറ എന്നിവർക്കെതിരെയാണ് നടപടി.

അനധികൃതമായ ക്രൂ പെയറിംഗ്, ലൈസൻസിംഗ്, ക്രൂ റെസ്റ്റ് മാനദണ്ഡങ്ങളുടെ ലംഘനം, മേൽനോട്ടത്തിലെ വ്യവസ്ഥാപരമായ പരാജയങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം വീഴ്ചകൾ വരുത്തിയതിനാലാണ് മൂന്നു ഉദ്യോഗസ്ഥരെയും ചുമതലകളിൽ നിന്ന മാറ്റി നിർത്തിയതെന്ന് ജൂൺ 20 ലെ ഡിജിസിഎ ഉത്തരവ് പറയുന്നു. ഈ ഉദ്യോഗസ്ഥരെ നിലവിലെ പ്രവർത്തന ചുമതലകളിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ റെഗുലേറ്റർ ഇപ്പോൾ എയർ ഇന്ത്യയോട് നിർദ്ദേശിച്ചു. അവർക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികൾ ആരംഭിക്കാനും 10 ദിവസത്തിനുള്ളിൽ വ്യോമയാന വാച്ച്ഡോഗിന് റിപ്പോർട്ട് സമർപ്പിക്കാനും എയർ ഇന്ത്യയോട് ഉത്തരവിട്ടു.

“ഈ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികൾ ഉടൻ ആരംഭിക്കണം, കൂടാതെ അത്തരം നടപടികളുടെ ഫലം ഈ കത്ത് ഇഷ്യൂ ചെയ്ത തീയതി മുതൽ 10 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം,” ഡിജിസിഎ ഉത്തരവിൽ പറയുന്നു.

ഈ ഉദ്യോഗസ്ഥരെ മറ്റ് ജോലികളിലേക്ക് പുന:ർനിയമിക്കും. കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സുരക്ഷയെയും ക്രൂ കംപ്ലയൻസിനെയും നേരിട്ട് സ്വാധീനിക്കുന്ന സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് അവരെ വിലക്കും. ARMS-ൽ നിന്ന് CAE ഫ്ലൈറ്റ് ആൻഡ് ക്രൂ മാനേജ്മെന്റ് സിസ്റ്റത്തിലേക്കുള്ള പോസ്റ്റ്-ട്രാൻസിഷൻ ഓഡിറ്റിനിടെയാണ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾ വെളിച്ചത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തലസ്ഥാന നഗരിയിലും മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം : തിരുവനന്തപുരത്തും ഇനി താമസമില്ലാതെ മെട്രോ ഓടും. മെട്രോ റെയില്‍...

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ...