Monday, September 21, 2026

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

Date:

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നും ജില്ലയുടെ സന്തുലിത വികസനത്തിന് അത് അത്യന്താപേക്ഷിതമാണെന്നും ജമാ അത്ത് ആവശ്യപ്പെട്ടു. മാധ്യമസമ്മേളനത്തിലാണ് കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികൾ ഇക്കാര്യം പറഞ്ഞത്. കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയിൽനിന്ന് ലഭിച്ചത് ഉൾപ്പെടെയുള്ള ജനകീയാവശ്യങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറും. മലപ്പുറം ജില്ലയിലും വിഭജനം വേണമെന്ന ആവശ്യം പ്രസക്തമാണ്.

എറണാകുളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുക, യുവതലമുറയെ തകർക്കുന്ന ലഹരിമാഫിയയെ തടയുക, പെരിയാറിനെ മലിനീകരണത്തിൽനിന്ന് രക്ഷിക്കുക, കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളേജിലെഅപര്യാപ്തതകൾ ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ജമാഅത്ത് മുന്നോട്ടുവെച്ചു.

കേരളയാത്രയുടെ ഉപനായകൻമാരായ സയിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദു റഹ്‌മാൻ സഖാഫി, കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി സി.പി. സൈതലവി മാസ്റ്റർ, ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി, സെക്രട്ടറി സി.ടി. ഹാശിം തങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...