യുഎസ് മുന്നറിയിപ്പിൽ കുലുങ്ങാതെ ഇറാൻ; ടെൽ അവീവിലും ജറുസലേമിലും ആദ്യമായി ഖൈബാർ മിസൈൽ തൊടുത്ത് മറുപടി

Date:

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞായറാഴ്ച വളരെ വിജയകരമായ ആക്രമണം നടത്തിയെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദവും തുടർന്ന് ഇറാന് നൽകിയ മുന്നറിയിപ്പും നിലനിൽക്കെ ഇസ്രയേൽ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് വിട്ട് ഇറാൻ്റെ മറുപടി. ടെൽ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇസ്രയേലിലെ പത്തിടങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാളാണ്
ഇസ്രായേലിനോട് ചേർന്ന് നിന്ന് അമേരിക്ക വക ഇറാൻ ആക്രമണം. മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നതായി ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചുവെങ്കിലും പ്രധാന ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ  റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഇറാന്റെ ആണവോർജ്ജ സംഘടന ഞായറാഴ്ച പ്രഖ്യാപിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ടുകൾ പറയുന്നു.
.

ലക്ഷ്യമിട്ട സ്ഥലങ്ങളിൽ റേഡിയേഷൻ ചോർച്ചയില്ലെന്ന് സുരക്ഷാ വിലയിരുത്തലുകൾ തെളിയിച്ചിട്ടുണ്ടെന്ന് ഇറാന്‍ ആണവോര്‍ജ സമിതി പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. ആക്രമണങ്ങൾ നടന്നെങ്കിലും രാജ്യത്തിന്റെ ആണവ പദ്ധതി നിർത്തലാക്കില്ലെന്നും സമിതി വ്യക്തമാക്കി.

ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ ഇറാന്‍ ആണവോര്‍ജ സമിതി, ഇറാന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിയമനടപടി സ്വീകരിച്ചു തുടങ്ങിയതായും അറിയിച്ചു. ആക്രമണങ്ങളെ അപലപിക്കാനും സമാധാനപരമായ ആണവ വികസനത്തിനുള്ള ഇറാന്റെ അവകാശത്തെ പിന്തുണയ്ക്കാനും ഉദ്യോഗസ്ഥർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു. പിടിച്ചെടുക്കേണ്ടതാണ് സമാധാനമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. എന്‍റെയും ട്രംപിന്‍റെയും നിലപാട് ഇതാണ്. സമാധാനത്തിനായി യുഎസ് പ്രവര്‍ത്തിച്ചെന്നും നെതന്യാഹു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...