ഓപ്പറേഷൻ സിന്ധു: പ്രത്യേക വിമാനത്തിൽ ഇറാനിൽ നിന്ന് 280 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി

Date:

ന്യൂഡൽഹി : ഇറാൻ – ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരവെ , ഇറാനിലെ ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് നടപ്പാക്കിയ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഞായറാഴ്ചയും 280 ലധികം ഇന്ത്യൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. വിദ്യാർത്ഥികളെയും തീർത്ഥാടകരെയും വഹിച്ചുകൊണ്ട് മഹാൻ എയർ വിമാനം (W50071A) ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (IGI Airport) വിമാനത്താവളത്തിൽ ഇറങ്ങി.

യാത്രക്കാരിൽ ജമ്മു കശ്മീരിൽ നിന്നുള്ള 200 ലധികം വിദ്യാർത്ഥികളും ഇറാനിലേക്ക് സിയാറത്തിനായി പോയ നിരവധി തീർത്ഥാടകരും ഉണ്ടായിരുന്നു. സുരക്ഷിതമായി തിരിച്ചെത്തിയതിൽ ആശ്വാസവും നന്ദിയും പ്രകടിപ്പിച്ചു. സുഗമവും ഏകോപിതവുമായ രക്ഷാപ്രവർത്തനം സംഘടിപ്പിച്ചതിന് ഇന്ത്യാ ഗവൺമെന്റിനെ പ്രശംസിച്ചു. സംഘർഷം രൂക്ഷമായപ്പോൾ ഭയത്തിലും അനിശ്ചിതത്വത്തിലും കഴിഞ്ഞ ഇറാനിലെ  നാളുകളെക്കുറിച്ച് വൈകാരികമായാണ് പലരും സംസാരിച്ചത്.

ഇറാനിലെ മഷാദിൽ നിന്ന് 500 കശ്മീരികൾ ഉൾപ്പെടെ 1,000 ഇന്ത്യൻ വിദ്യാർത്ഥികളുമായി രണ്ട് മഹാൻ എയർ വിമാനങ്ങൾ വെള്ളിയാഴ്ച ഡൽഹിയിൽ എത്തിയിരുന്നു. മൂന്നാമത്തെ വിമാനം ശനിയാഴ്ചയും ഇറങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...