കെറ്റാമെലൺ ഡാർക്ക് നെറ്റ് ലഹരിക്കേസ്: മുഖ്യപ്രതി എഡിസനെ ലഹരിക്കച്ചവടത്തിലേക്ക് നയിച്ചത്മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് സഹപാഠികൾ

Date:

കൊച്ചി : മൂവാറ്റുപുഴ കെറ്റാമെലൊൺ ഡാർക്ക്‌ നെറ്റ് ലഹരി കേസിലെ മുഖ്യപ്രതി എഡിസനെ ലഹരി മരുന്ന് കച്ചവടത്തിലേക്ക് നയിച്ചത് കോളേജ് സഹപാഠി കെ.വി.ഡിയോളെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ. കോടികൾ സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകിയാണ് എഡിസനെ ലഹരി വില്പനയ്ക്ക് പ്രോത്സാഹിപ്പിച്ചത്.
കേസിൽ അറസ്റ്റിലായ എഡിസൺ ബാബു, കെ.വി.ഡിയോൾ, അരുൺ തോമസ് എന്നിവർ മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് സഹപാഠികളും നിരീക്ഷണത്തിലാണ്. ലഹരി ഇടപാടുകൾ ചർച്ച ചെയ്യുന്നതിനായി ഇടുക്കിയിലെ ഒരു പ്രമുഖ റിസോർട്ടിലാണ് ഇവർ എത്തിച്ചേരുന്നതെന്നും പൊലീസ്  കണ്ടെത്തി.

ഈ റിസോർട്ടിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ ഡിയോളിന്റെയും എഡിസന്റെയും ചിത്രങ്ങളാണ്. ഡിയോൾ 2019 മുതൽ വിദേശ ലഹരി ഇടപാടുകാരുമായി ബന്ധമുള്ളയാളാണ്. കോടികൾ സമ്പാദിക്കാം എന്ന് മോഹിപ്പിച്ച് എഡിസനെയും ലഹരി വഴിയിലേക്ക് നയിച്ചത്‌ ഡിയോളാണെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. നിലവിൽ മൂവാറ്റുപുഴ സബ് ജയിലിലുള്ള എഡിസനെയും അരുൺ തോമസിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യ ചെയ്യാനിരിക്കുകയാണ് എൻസിബി. ഇവർക്ക് പുറമെ കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് റിസോർട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും കസ്റ്റഡിയിൽ ലഭ്യമാക്കാനും എൻസിബി അപേക്ഷ നൽകി.

ഡാർക്ക്നെറ്റ് വഴി കോഡ് ഭാഷയിലാണ് എഡിസൺ ആശയവിനിമയം നടത്തിയിരുന്നത്. ഇത് ഡീകോഡ് ചെയ്യാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. എഡിസൺ സമർത്ഥനായ എൻജിനീയറെന്നാണ് എൻസിബി പറയുന്നത്. 25 പാസ് കോഡുകൾ വരെ മനസ്സിൽ ഓർത്തു വയ്ക്കുന്നുണ്ട്. പ്രതികൾ ലഹരി ഇടപാടിലൂടെ സമ്പാദിച്ച പണം കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം തുടങ്ങി.

ഒന്നരവർഷമായി 700-ലധികം ഇടപാടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയതായി വ്യക്തമായി. അങ്ങനെ എങ്കിൽ ലഹരി വില്പനയിലൂടെ എഡിസൺ സമ്പാദിച്ച കോടികൾ എവിടെയെന്ന ചോദ്യം ഉയരുന്നുണ്ട്. ക്രിപ്റ്റോ ഇടപാടുകൾ പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടാനാണ് എൻസിബിയുടെ തീരുമാനം.

കോവിഡ് കാലത്തിന് ശേഷമാണ് എഡിസൻ
ഡാർക്ക്നെറ്റിലൂടെ ലഹരി മരുന്ന് വിൽക്കുന്നതിന്റെ സാദ്ധ്യതകൾ തിരിച്ചറിയുന്നതും ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ലഹരി വിൽപ്പനക്കാരനായി മാറുന്നതും. ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനിയിലെ മെക്കാനിക്കൽ എൻജിനീയർ എന്ന നിലയിൽ ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിലും കുറച്ചു നാൾ യുഎസിലും എഡിസൻ ജോലി ചെയ്തിട്ടുണ്ട്. തിരികെ എത്തിയ ശേഷമാണ് ലഹരിക്കച്ചവടത്തിൽ   സജീവമാകുന്നത്. പെട്ടെന്ന് തന്നെ ‘കെറ്റാമെലോൺ’ എന്ന പേരിൽ എഡിസന് വിശ്വാസ്യതയേറി. ഡാർക്ക്നെറ്റിലെ ലഹരി വിൽപ്പനക്കാർക്കിടയിൽ ‘ലെവൽ 4’ലെത്തുന്ന അപൂർവ്വതയും എഡിസൻ സ്വന്തമാക്കിയിട്ടുണ്ട്.

രണ്ടു വർഷത്തിനിടയിൽ ആറായിരത്തോളം ലഹരി ഇടപാടുകൾ എഡിസൻ നടത്തിയിട്ടുണ്ടെന്നാണ് എൻസിബി വെളിപ്പെടുത്തുന്നത്. തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മൊനേരൊ ക്രിപ്റ്റോ കറൻസി വഴിയായിരുന്നു എഡിസന്റെ ഇടപാടുകൾ. യുകെയിലെ
ലഹരി സിൻഡിക്കറ്റിൽ നിന്ന് എത്തുന്ന എൽഎസ്ഡിയും കെറ്റാമിനും പോസ്റ്റൽ വഴി സ്വീകരിച്ച് ആവശ്യക്കാർക്ക് പോസ്റ്റൽ വഴി തന്നെ വിതരണം ചെയ്യുന്നതായിരുന്നു രീതി. ഇതിൽ എഡിസനെ സഹായിച്ച സുഹൃത്താണ് അരുൺ തോമസ് എന്നാണ് വിവരം.

എഡിസന്റെ പത്തോളം അക്കൗണ്ടുകളാണ് എൻസിബി പരിശോധിക്കുന്നത്. പത്തു കോടിയോളം രൂപ ഇക്കാലത്തിനിടയിൽ ലഹരി വിൽപനയിലൂടെ എഡിസൻ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. വീട്ടിൽ നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസിയും 35 ലക്ഷം രൂപ വിലവരുന്ന 847 എൽഎസ്‍‍ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും എൻസിബി പിടിച്ചെടുത്തിരുന്നു. അതിനു തലേന്ന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസില്‍ എഡിസന്റെ പേരിലെത്തിയ പാഴ്സലിൽ നിന്ന് 280 എൽഎസ്ഡി സ്റ്റാംപുകളും പിടികൂടിയിരുന്നു. ഇക്കാലത്തിനിടയിൽ സമ്പാദിച്ച പണം എന്തു ചെയ്തു എന്നതും എൻസിബി അന്വേഷിക്കുന്നുണ്ട്.

മൂവാറ്റുപുഴയിൽ എഡിസന്റെ പേരിലുള്ള സ്ഥലത്ത് വലിയ ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം നടക്കുന്നുണ്ട്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇതിനു മുടക്കിയിട്ടുണ്ടോ, മറ്റ് എവിടെയൊക്കെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ വരും. എഡിസന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ...

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...