Saturday, October 3, 2026

നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

Date:

കൊച്ചി : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ
ട്രാൻസ്പോർട്ട് കമ്മീഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരപ്രഖ്യാപനം.   ചർച്ച പരാജയമായതിനെ തുടർന്നാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നതെന്ന് സ്വകാര്യ ബസ് ഉടമകൾ മാധ്യമങ്ങളോട് പറഞ്ഞു.

ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് ഉടമകൾ പറയുന്നു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...