Wednesday, September 9, 2026

ക്രിക്കറ്റലി ! 2026 ട്വൻ്റി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി

Date:

റോം: ക്രിക്കറ്റില്‍ പുതുവഴി വെട്ടി  ഇറ്റലി. 2026 ട്വൻ്റി20 ലോകകപ്പിന് യോഗ്യത നേടി ഇറ്റലി ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിച്ചു. . ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണ്ണമെൻ്റിന് യോഗ്യത നേടുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് 2026 ട്വൻ്റി20 ലോകകപ്പ് അരങ്ങേറുന്നത്.

യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്കോട്‌ലന്‍ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിയതാണ് ഇറ്റലിക്ക് തുണയായത്. അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍സിനോട് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഇറ്റലി ട്വൻ്റി20 ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു.

നെതര്‍ലന്‍ഡ്സിനെതിരെ ഇറ്റലി ഒമ്പത് വിക്കറ്റിന് തോറ്റെങ്കിലും ജേഴ്സിയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്താൻ ഇറ്റലിക്കായി. ഇറ്റലിക്കൊപ്പം നെതർലൻ്റ്സും യോ​ഗ്യത നേടി. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയതോടെയാണ് ഇരുവർക്കും ടൂർണമെന്റിലേക്കുള്ള വഴി തുറന്നത്. നിലവിൽ 15 ടീമുകളാണ് ടൂർണമെന്റിന് യോ​ഗ്യത നേടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...