Friday, January 9, 2026

ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊക്കെയ്‌ൻ വിഴുങ്ങി ദമ്പതികളുടെ മയക്കുമരുന്ന് കടത്ത് ; ഒരാള്‍ മാത്രം വിഴുങ്ങിയത് 50 ലധികം ക്യാപ്‌സ്യൂളുകള്‍

Date:

കൊച്ചി: ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ കൊക്കെയ്‌ൻ വിഴുങ്ങി മയക്കുമരുന്ന് കടത്താൻ പുതിയ തന്ത്രം പയറ്റിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ കസ്റ്റഡിയിൽ. ബ്രസീൽ സ്വദേശികളായ ദമ്പതികളെയാണ് കൊച്ചി ഡിആര്‍ഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്‌കാനിങ്ങിലാണ് ഇവര്‍ ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രം 50 ലധികം ക്യാപ്‌സ്യൂളുകളാണ് വിഴുങ്ങിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ദമ്പതിമാരെ ലഹരിക്കടത്ത് സംശയത്തെത്തുടര്‍ന്ന് വിശദമായി പരിശോധനക്കാണ് വിധേയമാക്കിയത്. എന്നിട്ടും ഇവരിൽ നിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് സ്‌കാനിങ്ങിന് തയ്യാറെടുത്തത്. ക്യാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയ രീതിയിൽ മയക്കുമരുന്ന് കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും അങ്ങനെയാണ്. ഇത് പുറത്തെടുക്കാനായി  രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറെ അപകടകരമായ രീതിയിലുള്ള ഇത്തരം ലഹരിക്കടത്ത് വളരെ അപൂർവ്വമാണ്. കഴിഞ്ഞ വർഷം 20 കോടിയോളം രൂപ വിലമതിക്കുന്ന കാപ്സ്യൂൾ ഗുളികകൾ വിഴുങ്ങിയ ഒരു ടാൻസാനിയൻ യുവാവിനെ ഇതേ പോലെ പിടികൂടിയിരുന്നു. ശരീരത്തിനുള്ളില്‍വെച്ച് ഈ ക്യാപ്‌സ്യൂളുകള്‍ പൊട്ടിപ്പോയാല്‍ മരണം വരെ സംഭവിച്ചേക്കാമെന്ന് പറയുന്നു. എന്നിട്ടും ഇത്തരം രീതികൾ കരിയർമാർ സ്വീകരിക്കുന്നു എന്നത് അന്താരാഷ്ട്ര മയക്കുമരുന്നിൻ്റെ അതിവിപുലമായ ശ്രംഖലയിലേക്കാണ് വിരൽചൂണ്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചിന്നക്കനാൽ ഭൂമി കേസിൽ മാത്യു കുഴൽനാടൻജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം;വിജിലന്‍സ് നോട്ടീസ്

തിരുവനന്തപുരം : ഇടുക്കി ചിന്നക്കനാൽ ഭൂമിയുമായി ബന്ധപ്പെട്ട  കേസിൽ മാത്യു കുഴൽനാടന്...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഇഡിയും രംഗത്ത് ; ഇസിഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍ ; പോറ്റിയെ കേറ്റിയത് തന്ത്രി!

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെ...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്...