തിരുവനന്തപുരം: ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. പോലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
പോലീസിലേയും ജയിൽ വകുപ്പിലേയും വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള ആലോചനകളും നടക്കുന്നുണ്ട്. നിലവിൽ കണ്ണൂർ ടൗൺ പോലീസിന്റെ കസ്റ്റഡിയിലാണ് ഗോവിന്ദച്ചാമി.