Tuesday, September 22, 2026

മുന്നണി മാറ്റം തള്ളി ജോസ് കെ മാണി ; ‘കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകും’

Date:

കോട്ടയംകേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറ‍ഞ്ഞ ജോസ് കെ മാണി, അ‍ഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കുമെന്നും വ്യക്തമാക്കി.  

സോണിയ ഗാന്ധിയുമായി ചർച്ച നടത്തി എന്ന വാർത്തകളെയും ജോസ് കെ മാണി തള്ളിക്കളഞ്ഞു. നിലവിൽ ഇടതിനൊപ്പം തുടരുമെന്ന് പറയുമ്പോഴും പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ജോസ് സമ്മതിച്ചു. കേരള കോൺഗ്രസ് എവിടെയാണോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിൻ്റെ പരാമർശം ഇടതിൻ്റെ സീറ്റ് വീതംവെപ്പിന് മുന്നോടിയായി നീട്ടിയെറിഞ്ഞതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....