ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ട്വൻ്റി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനാവും. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നേടി. ജസ്പ്രീത് ബുമ്രയും ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും അക്സര്‍ പട്ടേലും ടീമിലുണ്ട്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തി. സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയുടെ പേരാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചത്.