കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമാ നിർമാതാക്കൾക്ക് ലാഭവിഹിതം നൽകാതെ വഞ്ചിച്ച കേസിലെ പ്രതികളെ സഹായിച്ചെന്ന പരാതിയിൽ മരട് എസ്ഐക്ക് സ്ഥലം മാറ്റം.
നടൻ ഷൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ കാലതാമസം ഉണ്ടാക്കി പ്രതികളെ സഹായിക്കുന്നതിനായി ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് എസ്ഐ കെ.കെ. സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. കേസിന്റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയ സമയത്താണ് ക്രമക്കേട് കണ്ടെത്തിയത്.