ചെന്നൈ :കഴുത്തിൽ മെഡൽ അണിയിക്കുന്നതിൽ നിന്ന് ബിജെപി നേതാവ് കെ അണ്ണാമലൈയെ വിലക്കി തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലു. പകരം അത് കൈയിൽ സ്വീകരിച്ചു. -ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസിൽ മുഖ്യാതിഥിയായ അണ്ണാമലൈ ചടങ്ങിന്റെ ഭാഗമായി വിജയികൾക്ക് മെഡൽ ദാനം ചെയ്യുന്നതിനിടെയാണ് തനിക്ക് ലഭിച്ച മെഡൽ കഴുത്തിലണിയാക്കാൻ ശ്രമിച്ചത് സൂര്യ വിലക്കിയത്. പകരം കയ്യിൽ സ്വീകരിച്ച സൂര്യയെ അണ്ണാമലൈ തോളിൽ തട്ടി അഭിനന്ദിച്ചു.
തമിഴ്‌നാട്ടിൽ സമാനമായ ഒരു സംഭവം കുറച്ച് ദിവസങ്ങൾക്കു മുൻപും നടന്നിരുന്നു. തിരുനെൽവേലിയിലെ മനോന്മണിയം സുന്ദരനാർ സർവ്വകലാശാലയുടെ 32-ാമത് ബിരുദദാന ചടങ്ങിൽ, ഡോക്ടറൽ വിദ്യാർത്ഥിനിയായ ജീൻ ജോസഫ് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാതെ വേദിയിൽ തന്നെ ഉണ്ടായിരുന്ന വൈസ് ചാൻസലറിൽ നിന്ന് സ്വീകരിച്ചു.
ഡിഎംകെയുടെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം രാജന്റെ ഭാര്യയായ ജീൻ ജോസഫ് പിന്നീട് താൻ എടുത്ത നിലപാടിൻ്റെ കാരണം വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു – “ഗവർണറുടെ ‘തമിഴ്-തമിഴ്നാട് വിരുദ്ധ’ പ്രവൃത്തിയോടുള്ള പ്രതിഷേധമാണിതെന്നും ദ്രാവിഡ മാതൃകയിൽ ഞാൻ വിശ്വസിക്കുന്നതിനാലും വൈസ് ചാൻസലർ എന്ന നിലയിൽ തമിഴിനായി ധാരാളം കാര്യങ്ങൾ ചെയ്തതിനാലും, അദ്ദേഹത്തിൽ നിന്ന് മാത്രമെ ബിരുദം സ്വീകരിക്കൂ എന്ന് ഞാൻ തീരുമാനമെടുത്തു.”
പ്രശസ്തി നേടുന്നതിനായി ഡിഎംകെ അംഗങ്ങൾ നടത്തിയ നിന്ദ്യമായ നാടകമാണിതെന്ന് അപലപിച്ച അണ്ണാമലൈ സ്കൂളുകളിലും സർവ്വകലാശാലകളിലും താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയം കൊണ്ടുവരുന്നതിനെ അപഹസിക്കുകയും ചെയ്തു.
hoasv7