ശ്രീകൃഷ്ണ ജയന്തി : ഗുരുവായൂരിൽ രാവിലെ 9 മണി മുതൽ ഗതാഗത നിയന്ത്രണം; തൃശൂരിൽ 3 മണി മുതൽ

Date:

ഗുരുവായൂർ : ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഒൻപത് മണി മുതലാണ് ഗുരുവായൂരിലെ നിയന്ത്രണം. അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്രയും ഭക്തജന തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം. വൈകീട്ട് മൂന്ന് മണി മുതൽ തൃശൂർ നഗരത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങി. ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാദ്ധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക. ക്രമീകരണങ്ങളുടെ ഭാഗമായി വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.

ഗുരുവായൂരിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

പാവറട്ടി ഭാഗത്തുനിന്നും വരുന്ന നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഗുര്യവായൂർ വഴി പ്രവേശിക്കാതെ പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്ക് പോകണം. കുന്നംകുളം ഭാഗത്തുനിന്നും ഗത്യവായൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൂൽപ്പുറത്ത് നിന്ന് പോലീസ് സ്റ്റേഷൻ റോഡ് വഴി പ്രവേശിച്ച് മാവിൻചുവട് വഴി പോകണം. ഔട്ടർ റിങ്ങ് / ഇന്നർ റിങ്ങ് റോഡുകൾ എല്ലാ വാഹനങ്ങൾക്കും വണ്‍ വേ ആയിരിക്കും.

തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മഞ്ജുളാൽ എത്തി ഇടത്തോട്ട് തിരിഞ്ഞ ക്ലോക്ക് വൈസ് ആയി സഞ്ചരിക്കണം. ഇന്നർ റിങ്ങ് റോഡിൽ വൺവേ ആന്‍റി ക്ലോക്ക് വൈസ് ആയിരിക്കും

തൃശൂർ നഗരത്തിലെ നിയന്ത്രണങ്ങൾ

തൃശൂർ നഗരത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ് അനുവദിക്കില്ല. മൂന്ന് മണി മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. ഘോഷയാത്ര തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

ഘോഷയാത്ര കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങൾക്കു മുകളിലും കയറുന്നത് നിരോധിച്ചു. ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരെയും ഷാഡോ പോലീസിനേയും നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖത്തര്‍ ആക്രമണം : ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന സന്ദേശം നൽകി അറബ് – ഇസ്ലാമിക് ഉച്ചകോടി

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഏകീകരണ പ്രതികരണം തേടാൻ ഒത്തുകൂടിയ അറബ് -...

‘നോര്‍ക്ക കെയര്‍’: പ്രവാസികൾക്കായുളള രാജ്യത്തെ ആദ്യ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; മാതൃകയായി കേരളം

കൊച്ചി :  പ്രവാസി കേരളീയർക്കായി സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയൊരുക്കി...

ലൈംഗികാതിക്രമക്കേസിൽ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന കേസില്‍ മുന്‍മന്ത്രി ഡോ. എ....