Saturday, January 10, 2026

മിഥുൻ മൻഹാസ് പുതിയ ബിസിസിഐ പ്രസിഡൻ്റ്

Date:

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസ് ചുമതലയേറ്റു. ജമ്മു കശ്മീരിൽ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് മൻഹാസ്. ഈ വർഷം ആദ്യം സ്ഥാനമൊഴിഞ്ഞ റോജർ ബിന്നിയുടെ പിൻഗാമിയായായാണ് 45 കാരനായ മൻഹാസ് സ്ഥാനമേറ്റത്.

ഞായറാഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന ബോർഡിന്റെ വാർഷിക പൊതുയോഗത്തിൽ (എജിഎം) മൻഹാസിനെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. ബിസിസിഐയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെ അൺക്യാപ്പ്ഡ് കളിക്കാരൻ കൂടിയാണ് മൻഹാസ്.

സെപ്റ്റംബർ 21 നാണ് മൻഹാസ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചത്. സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ ശുപാർശകൾക്കനുസൃതമായാണ് അദ്ദേഹത്തിന്റെ നിയമനം. മുൻ കളിക്കാരൻ ബോർഡിന്റെ ചുമതല വഹിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.

മുൻ ഡൽഹി താരമായ മൻഹാസ് 1997-98 മുതൽ 2016-17 വരെയുള്ള ആഭ്യന്തര കരിയറിൽ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 130 ലിസ്റ്റ് എ മത്സരങ്ങളും 55 ഐപിഎൽ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 27 സെഞ്ച്വറികൾ ഉൾപ്പെടെ 9714 റൺസാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റ സമ്പാദ്യം. ലിസ്റ്റ് എ ക്രിക്കറ്റിൽ 4126 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.

മദ്ധ്യനിര ബാറ്റ്‌സ്മാനായിരുന്ന മൻഹാസ് തന്റെ കളിജീവിതത്തിന്റെ അവസാനകാലത്ത് ജമ്മു കശ്മീരിലേക്ക് മടങ്ങി. അവിടെ ഒരു സീസൺ കളിച്ചതിനുശേഷം ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനിലേക്ക് മാറി. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽ (ജെകെസിഎ) ക്രിക്കറ്റ് കാര്യങ്ങൾ നടത്തുന്നതിനായി ബിസിസിഐ രൂപീകരിച്ച ഉപസമിതിയിൽ അംഗമായിരുന്നു.

ക്രിക്കറ്റ് ഭരണത്തിന് പുറമേ, കിംഗ്സ് ഇലവൻ പഞ്ചാബ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നിവയുൾപ്പെടെ നിരവധി ടീമുകളുടെ പരിശീലകനായും മൻഹാസ് പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ അണ്ടർ 19 പുരുഷ ക്രിക്കറ്റ് ടീമിന്റെ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ബിസിസിഐ സെക്രട്ടറിയായി ദേവജിത് സൈകിയയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സ്ഥാനത്ത് തുടരും. ഛത്തീസ്ഗഡ് സംസ്ഥാന ക്രിക്കറ്റ് സംഘത്തിന്റെ പ്രഭ്തേജ് ഭാട്ടിയ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു. മുൻ ഇന്ത്യൻ സ്പിന്നർ രഘുറാം ഭട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ് വസ്തുതാപരമല്ല, മാപ്പ് പറയാൻ മനസില്ല’: എകെ ബാലൻ

തിരുവനന്തപുരം : മാറാട് കലാപവുമായി ബന്ധപ്പെട്ട  പരാമര്‍ശത്തില്‍ ജമാ അത്തെ ഇസ്ലാമിയോട്...

‘തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു ; സ്വർണ്ണക്കവർച്ച അറിഞ്ഞിട്ടും തടഞ്ഞില്ല’; എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക...

‘തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് അനിവാര്യം’, കർമ്മഫലം അനുഭവിച്ചേ തീരൂവെന്ന് ബിജെപി നേതാവ് ടിപി സെൻകുമാർ

തിരുവനന്തപുരം : ശബരിമല സ്വണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച്...