അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രം ; രാജ്യത്തിന് മാതൃകയായി കോട്ടയം മെഡിക്കല്‍ കോളേജ്

Date:

കോട്ടയം : അവയവമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ പുതു ചരിത്രം തുന്നിച്ചേർത്ത് കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം കൊണ്ട് ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവെച്ച് രാജ്യത്തിന് തന്നെ മാതൃകയായി ഈ സർക്കാർ ആശുപത്രി. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെച്ചതും ഇവിടെ മാത്രമാണ്.

പതിനൊന്നാമത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി കെ ജയകുമാറും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി എ ആർ അനീഷിൻ്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. എട്ട് അവയവങ്ങളായിരുന്നു ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്ക് തന്നെ ലഭിച്ചു.

ഡോക്ടർമാർ, നഴ്‌സുമാർ, ഫെർഫ്യൂഷനിസ്റ്റുകൾ, ടെക്‌നീഷ്യൻമാർ, മറ്റ് ജീവനക്കാർ ഉൾപ്പെടെ 50 ഓളം പേരാണ് രാത്രി പകലാക്കി മൂന്ന് മേജർ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. മൂന്ന് ഓപ്പറേഷൻ തീയറ്ററുകളിൽ മൂന്ന് ടീമുകളാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ദാതാവിൽ നിന്നുള്ള അവയവങ്ങൾ സ്വീകരിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്.

തുടർന്ന് ഒൻപത് മണിയോടെ സ്വീകർത്താക്കൾക്ക് അവയവം മാറ്റിവെയ്ക്കുന്ന മൂന്ന് ശസ്ത്രക്രിയകളും ആരംഭിച്ചു. പുലർച്ചെ രണ്ട് മണിയോളം നീളുന്നതായിരുന്നു ശസ്ത്രക്രിയകൾ. തൃശൂർ സ്വദേശിയായ 59 വയസുകാരന് ഹൃദയവും കോട്ടയം സ്വദേശിനിയായ 27 വയസുകാരിക്ക് ശ്വാസകോശവും പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന് വൃക്കയും വെച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...

‘സർക്കാരിന്റെ നിലപാട് ആത്മഹത്യപരം, കേരളത്തിലെവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചു ‘ ; വി. ശിവൻകുട്ടിക്കെതിരെ എഐഎസ്എഫ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി...