Saturday, July 11, 2026

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

Date:

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് ഉപയോഗിച്ച പാരഡി ഗാനത്തിനെതിരെ പരാതി നൽകി തിരുവാഭരണം പാത സംരക്ഷണ സമിതി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിച്ച ഗാനം അയ്യപ്പ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് സംസ്ഥാന ഡിജിപിക്ക് പരാതി നൽകിയിട്ടുള്ളത്.

ശബരിമല സ്വർണ്ണക്കവർച്ച വിവാദത്തെ സൂചിപ്പിക്കുന്നതാണ് ‘പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പായി മാറ്റിയെ’ എന്ന ഗാനം. “പോറ്റിയെ (പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പൊറ്റിയെ) ക്ഷേത്രത്തിൽ കയറ്റി സ്വർണ്ണത്തെ ചെമ്പാക്കി മാറ്റി. ആരാണ് സ്വർണ്ണം മോഷ്ടിച്ചത്? അത് സഖാക്കളാണ് മോഷ്ടിച്ചത്” എന്നാണ് ഇതിൻ്റെ വരികളുടെ ആശയം.

പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിൻ്റെ വരികൾ മാറ്റിയെഴുതിയ ഈ പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സിനെ വ്രണപ്പെടുത്തുന്നു എന്ന് പരാതിക്കാർ പറഞ്ഞു. “പാരഡി ഗാനങ്ങൾ പാടുന്നതിൽ തെറ്റില്ല. എന്നാൽ അയ്യപ്പ സ്വാമിയെ ഉൾപ്പെടുത്തി പാരഡി ഗാനം ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല,” പരാതിയിൽ പറയുന്നു.

പോറ്റിയെ കേറ്റിയെ’ എന്ന ഗാനം യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രചാരണത്തിനായി നിർമ്മിച്ചതല്ല. മലപ്പുറം സ്വദേശികളായ സുബൈറും ഹനീഫയും ചേർന്നാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ഖത്തറിൽ ബിസിനസ് നടത്തുന്ന കുഞ്ഞബ്ദുള്ളയാണ് വരികൾ എഴുതിയത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഡാനിഷാണ് ഗാനം ആലപിച്ചത്. ഗാനം വൈറലായതിനെത്തുടർന്ന്, യു.ഡി.എഫിന് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ ഗാനം ഒരു സ്വാധീനം ചെലുത്തി എന്നാണ് വിവിധ രാഷ്ട്രീയ  നേതാക്കളുടെ വിലയിരുത്തലുകൾ.

ശബരിമല സ്വർണ്ണക്കവർച്ച കേസ് കോടതിയുടെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
യുഡിഎഫ് എം.പി.മാർ ഇന്ന് പാർലമെൻ്റ് കവാടത്തിൽ  നടത്തിയ ധർണ്ണയിലും ഈ ഗാനം ആലപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫിറ്റ്‌നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി  തദ്ദേശസ്ഥാപനങ്ങൾ!

തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ...

അനസ്തേഷ്യ പിഴവ്; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ...

കള്ളാടി മണ്ണിടിച്ചിൽ:  നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യണമെന്ന്  സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും...

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽ നിൽക്കെ...