ഓഫീസില്‍ റീല്‍സ് ഉണ്ടാക്കി: തിരുവല്ല നഗരസഭാജീവനക്കാര്‍ക്ക് എട്ടിന്റെ പണി

Date:

തിരുവല്ല: വിശ്രമവേളയില്‍ റീല്‍സ്് ഉണ്ടാക്കിയ ജീവനക്കാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച തിരുവല്ല നഗരസഭയിലെ 8 ജീവനക്കാര്‍ക്ക്, മുന്‍സിപ്പല്‍ സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കില്‍, പണിയാകുമെന്നാണ് മുന്നറിയിപ്പ്.
ദേവദൂതന്‍ സിനിമയിലെ പാട്ട് ഉപയോഗിച്ചാണ് റീല്‍സിലെ അഭിനയം. ഭാവവും ചൂടുകളും നന്നായിട്ടുണ്ട്. തെറ്റിയത് രണ്ടു കാര്യങ്ങളാണ്. ചിത്രീകരിച്ച സ്ഥലവും സമയവും. അതാണ് കൂട്ടത്തോടെ നടപടി നേരിടേണ്ടി വന്നിരിക്കുന്നത്
ജോലിസമയത്ത് ഓഫീസിനുള്ളില്‍ ചിത്രീകരണം നടത്തിയന്നും ഓഫീസ് സംവിധാനങ്ങള്‍ ദുരുപയോഗിച്ചുവെന്നുമാണ് നോട്ടീസില്‍ ചൂണ്ടിക്ക്ാണിച്ചിട്ടുള്ളത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, അതുവഴി പേരുദോഷം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളുമുണ്ട്. മൂന്നുദിവസത്തിനുള്ളില്‍, തൃപ്തികരമായ മറുപടി നല്‍കാത്ത പക്ഷം ഗൗരവമല്ലാത്ത ശിക്ഷണ നടപടി സ്വീകരിക്കും.
ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട എട്ടുപേരും മറുപടി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്,. അതേസമയം ദൃശ്യ.ം ചിത്രീകരിച്ച ഛയഗ്രാഹകന്‍ തല്‍ക്കാലം രക്ഷപ്പെട്ടു എന്നാണ് നോട്ടീസില്‍ നിന്നും മനസ്സിലാകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്വൽ ക്യൂ ബുക്കിങ് നവംബർ 1 മുതൽ

ശബരിമല : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ...

ശബരിമല സ്വർണ്ണക്കവർച്ച : തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തിരുവിതാംകൂർ...

കേരളപ്പിറവി ദിനത്തിൽ ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറും; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ...

ശബരിമല സ്വര്‍ണ്ണക്കവർച്ച :   നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ...