Thursday, September 10, 2026

‘തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രതിപക്ഷത്ത് എല്‍ഡിഎഫുമായി സഹകരിക്കും’: കെ മുരളീധരൻ ;  സഹകരണമില്ല, വിശ്വസിക്കാന്‍ പറ്റില്ലെന്ന്ശിവന്‍കുട്ടി

Date:

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫുമായി സഹകരിക്കുമെന്ന്  കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കൗണ്‍സില്‍ യോഗത്തില്‍  ഏകപക്ഷീയമായി വിവാദ വിഷയങ്ങള്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നാണ് കെ മുരളീധരന്റെ നിലപാട്. അതേ സമയം, ഭരണം അട്ടിമറിക്കാനില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കുന്നു. ചില മതങ്ങളുടെ മാത്രം പ്രാര്‍ത്ഥനകള്‍ ചൊല്ലുക, അംഗീകരിക്കാത്ത അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ പ്രതിപക്ഷത്തുള്ള സമാന ചിന്താഗതിയുള്ളവരുമായി സഹകരിക്കും.

എന്നാൽ, കെ മുരളീധരന്റെ പ്രസ്താവന മുഖവിലയ്ക്കടുക്കാൻ കൊള്ളില്ലെന്നായിരുന്നു  മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിരവധി വാര്‍ഡുകളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് നടന്നിട്ടുണ്ടെന്ന് ശിവന്‍കുട്ടി ആരോപിച്ചു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയുമായി ഒത്തുകളിച്ചതിന്റെ ഫലം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. അതിനാല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവരുമായി സഹകരണത്തിനില്ലെന്നും മന്ത്രി ശിവന്‍കുട്ടി തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...