Thursday, September 10, 2026

ആസൂത്രണം ചെയ്ത കൊലപാതകം; അവൾ അത് അർഹിക്കുന്നുവെന്ന് മൊഴി നൽകി ഭർത്താവ്

Date:

(Photo Courtesy : Hellobanker/X)

ബെംഗളൂരു:  ഭാര്യയെ കൊലപ്പെടുത്താനായി ടെക്കി യുവാവ് മാസങ്ങൾക്ക് മുൻപെ തീരുമാനിച്ചിരുന്നതായി പോലീസ്. നാലുമാസം മുൻപുതന്നെ തോക്കും കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രതി വാങ്ങിയിരുന്നതായും തുടർന്നാണ് അകന്നുകഴിയുകയായിരുന്ന ഭാര്യയെ
വെടിവെച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിൽ ബാങ്ക് മാനേജരായ ഭുവനേശ്വരി(39)യെയാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ബാലമുരുകൻ(40) വെടിവെച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരു രാജാജി നഗറിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കൃത്യം നടത്തിയശേഷം പ്രതിതന്നെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കൈയിലുണ്ടായിരുന്ന കത്തിയും ഇയാൾ പോലീസിന് കൈമാറുകയും ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയിട്ടും കൂസലില്ലാതെ പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി, ‘അവൾ അത് അർഹിക്കുന്നു’ എന്നുമാത്രമാണ് പോലീസുകാരോട് പറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...