Wednesday, October 28, 2026

തിരുവനന്തപുരം മേയർ വിവി രാജേഷ് ; സത്യപ്രതിജ്ഞയിൽ  ചട്ടലംഘനമെന്ന് സിപിഎം

Date:

തിരുവനന്തപുരം :  വിവി രാജേഷ്  തിരുവനന്തപുരം കോര്‍പറേഷന്‍ മേയർ. 51 വോട്ടുകള്‍ നേടിയാണ് രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും സ്വതന്ത്ര കൗൺസിലർ രാധാകൃഷ്ണന്റെ വോട്ടുമാണ് രാജേഷിന് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന്‍റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. രണ്ട് യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായി.വെങ്ങാന്നൂർ കൗൺസിലർ എസ് ലതിക, നന്ദൻകോട് കൗൺസിലർ കെ. ആർ ക്‌ളീറ്റസ് എന്നിവരുടെ വോട്ടുകൾ ആണ് അസാധുവായത്.

അതേസമയം, വോട്ടെടുപ്പിൽ പരാതിയുമായി സിപിഎംരംഗത്തെത്തി. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിർത്തണമെന്ന ആവശ്യമാണ് സിപിഎം കൗൺസിലർ എസ്.പി ദീപക് ഉന്നയിച്ചത്. ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. നടന്നത് ചട്ടലംഘനമാണെന്നും സിപിഎം ഉന്നയിച്ചു. എന്നാൽ ഈ ആവശ്യം കളക്ടർ അനിത കുമാരി അംഗീകരിച്ചില്ല. സത്യപ്രതിജ്ഞ ചെയ്തവർ ഒപ്പിട്ട് കൗൺസിലർ പദവി ഏറ്റെടുത്തു. ഇവർ ആദ്യത്തെ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഇനി കോടതിയെ ആണ് സമീപിക്കേണ്ടത് എന്ന് കളക്ടർ പറഞ്ഞു. കളക്ടറുടെത് തെറ്റായ നടപടിയാണെന്ന് സിപിഎം കൗൺസിലർ ചൂണ്ടിക്കാട്ടി. ഒരേ കാര്യം വീണ്ടും ആവർത്തിക്കേണ്ടെന്ന് പറഞ്ഞ കളക്ടർ. രേഖാമൂലം മറുപടി നൽകാമെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ...

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...