Friday, January 9, 2026

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെ

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 ന്  ഫലം പ്രഖ്യാപിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും.

മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

വെള്ളിയാഴ്ചകളില്‍ രാവിലെ 9.15 ന് തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്കാണ് പരീക്ഷ അവസാനിക്കുക.മാര്‍ച്ച് 27 നുള്ള ഒന്നാം വര്‍ഷ പൊതു പരീക്ഷകളില്‍ ഒരു സെഷന്‍ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷന്‍ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. പൊതു പരീക്ഷകള്‍ക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഇഡിയും രംഗത്ത് ; ഇസിഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍ ; പോറ്റിയെ കേറ്റിയത് തന്ത്രി!

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെ...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്...

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...