തിരുവനന്തപുരം : വോട്ടര്‍ പട്ടികപരിഷ്‌ക്കരണത്തിന് വിവരം തേടി ബിഎല്‍ഒമാര്‍ ചൊവ്വാഴ്ച (4 നവംബർ 2025) മുതല്‍ വീടുകളിലെത്തിത്തുടങ്ങി. ഡിസംബര്‍ നാലുവരെയാണ് വിവരശേഖരണം. ഒക്ടോബര്‍ 27ന് തയ്യാറാക്കിയ ലോക്‌സഭാ, നിയമസഭാ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ വോട്ടര്‍മാര്‍ക്കും ബിഎല്‍ഒമാര്‍ രണ്ട് ഫോമുകള്‍ വീതം നല്‍കും. ബിഎല്‍ഒ ആദ്യതവണ വീട്ടിലെത്തുമ്പോള്‍ വോട്ടറെ കണ്ടില്ലെങ്കില്‍, വീണ്ടും രണ്ടുതവണ കൂടി വീട്ടിലെത്തും
വോട്ടര്‍മാര്‍ ചെയ്യേണ്ടത്
ബിഎല്‍ഒ നല്‍കുന്ന ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി. ഈ ഘട്ടത്തില്‍ മറ്റുരേഖകള്‍ നല്‍കേണ്ടതില്ല
ബിഎല്‍ഒ നല്‍കുന്ന ഫോമില്‍ പേര്, വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ, ക്യൂ ആര്‍ കോഡ് എന്നിവ പരിശോധിക്കുക
ഫോമിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുക.
ആവശ്യമെങ്കില്‍ പുതിയ ഫോട്ടോ ഫോമില്‍ പതിപ്പിക്കുക
2002ലെ എസ്‌ഐആറില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുക. ഇല്ലെങ്കില്‍ അന്നു പങ്കെടുത്ത ബന്ധുക്കളുടെ പേരു നല്‍കാം. ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയ ശേഷം രസീത് വാങ്ങുക.
ഫോം ഓണ്‍ലൈനായും പൂരിപ്പാക്കാന്‍ സൗകര്യമുണ്ട്.
സഹായത്തിനും വിവരങ്ങള്‍ക്കും
എസ്‌ഐആര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala gov.in പോര്‍ട്ടലില്‍ votter search sir 2002, electoral roll sir 2002 എന്നീ ഭാഗങ്ങള്‍ പരിശോധിക്കുക. അല്ലെങ്കില്‍ ബിഎല്‍ഒയെ ബന്ധപ്പെടാം.
ബിഎല്‍ഒയെ കണ്ടെത്താന്‍
voters.eci.gov.in പോര്‍ട്ടലിലെ ബൂത്ത് ലെവല്‍ ഓഫിസേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് വിലാസവും ഫോണ്‍ നമ്പറും കണ്ടെത്താം. സംശയങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോള്‍ ഫ്രീ നമ്പറായ 1950ല്‍ സേവനങ്ങള്‍ ലഭിക്കും.
