Monday, November 2, 2026

യുഎസിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം കത്തി തകർന്നു വീണു ; പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം

Date:

(Photo Courtesy : X)

കെൻ്റക്കി : യുഎസിലെ കെന്റക്കിയിൽ കാർ​ഗോ വിമാനം തകർന്നുവീണു. ഹോണോലുലുവിലേക്ക് പോകുകയായിരുന്ന മക്ഡൊണൽ ഡഗ്ലസ് എംഡി-11എഫ് വിമാനമായ യുപിഎസ് ഫ്ലൈറ്റ് 2976, പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നത്. ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെ പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് അപകടം. സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.

യുപിഎസ് കമ്പനിയുടെ കാർ​ഗോ വിമാനമാണ് തകർന്നത്. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. വിമാനത്തിൽ ഏകദേശം 280,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. യുപിഎസിന്റെ 1991ൽ നിർമ്മിച്ച മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകര്‍ന്നുവീണത്. 

യുപിഎസിന്റെ ഏറ്റവും വലിയ പാക്കേജ് കൈകാര്യം ചെയ്യൽ സൗകര്യം ലൂയിസ്‌വില്ലിയിലാണുള്ളത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന ഈ ഹബ് വഴി പ്രതിദിനം 300 വിമാനങ്ങൾ കടന്നുപോകുന്നു. വിമാനം തകർന്നു വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അഭിറാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ, പിന്നിൽ പ്രണയത്തർക്കം

തിരുവനന്തപുരം : ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ...

‘അർണാബ്’ ചുഴലിക്കാറ്റിന് പിറകെ ‘മുറസു’വും! ; 120 കിലോമീറ്റർ വേഗത, ചെന്നൈയിൽ അതിശക്ത മഴ

അമരാവതി: ആന്ധ്രാ പ്രദേശിൽ നാശം വിതച്ച 'അർണാബ്' (Arnab) ചുഴലിക്കാറ്റ്  അരങ്ങൊഴിഞ്ഞതിന്...

‘വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്, ആ പദവിയിൽ തുടരുന്നതും’ ; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി...

‘മാപ്പെഴുതി കൊടുക്കുന്ന ശീലം ആർഎസ്എസിന്റേത്, എസ്എഫ്ഐയുടേതല്ല’ ; കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ്എഫ്ഐ

തിരുവനന്തപുരം : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിക്ക്...