ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്താൻ നടപടി : പ്രതിഷേധം കനത്തപ്പോൾ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ

Date:

ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന് കേന്ദ്ര സർക്കാർ. സംഭവത്തിൽ പ്രതിഷേധം കനത്തതോടെയാണ് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയത്. ചണ്ഡീഗഢിന് പ്രത്യേകമായി ഒരു ലഫ്റ്റനന്റ് ഗവർണറെ നിയമിക്കാനും ഭരണം നടത്താനുമുള്ള അധികാരം നൽകുന്ന ബില്ലിനെതിരെയായിരുന്നു പ്രതിഷേധം. നിലവിൽ പാർലമെന്റിനാണ് ചണ്ഡിഗഢിന്റെ മേല്‍നോട്ട ചുമതല. ഇത് പുതിയ ബില്ല് വന്നാൽ രാഷ്ട്രപതിക്ക് കീഴിലേക്ക് മാറും. 

ചണ്ഡീഗഡിനുള്ള കേന്ദ്ര നിയമനിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള നിർദ്ദേശം പരിഗണനയിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എക്‌സിൽ പകുവെച്ച ഒരു ഔദ്യോഗിക പോസ്റ്റിൽ പിഐബി–ആഭ്യന്തര മന്ത്രാലയം   പറഞ്ഞു. ചണ്ഡീഗഢിന്റെ നിലവിലുള്ള ഭരണസംവിധാനത്തെ മാറ്റാനോ പഞ്ചാബുമായോ ഹരിയാനയുമായോ ഉള്ള പരമ്പരാഗത ബന്ധം മാറ്റാനോ ഈ നിർദ്ദേശം ശ്രമിക്കുന്നില്ലെന്ന് മന്ത്രാലയം പറയുന്നു.
“കേന്ദ്രഭരണ പ്രദേശത്തിനായുള്ള നിയമനിർമ്മാണ പ്രക്രിയ കേന്ദ്രസർക്കാർ ലളിതമാക്കുന്നതിനെക്കുറിച്ചാണ് ഈ നിർദ്ദേശം. ഇത് ഇപ്പോഴും കേന്ദ്രസർക്കാർ തലത്തിൽ പരിഗണനയിലാണ്. ” പ്രസ്താവനയിൽ പറയുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് ദ്വീപുകൾ, ദാദ്ര, നാഗർ ഹവേലി തുടങ്ങിയ നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ ക്രമീകരണത്തിന് സമാനമാക്കാനാണ് ബില്ല് ശ്രമിച്ചത്. 

ഈ നീക്കം പഞ്ചാബിലുടനീളം പ്രതിഷേധത്തിന്റെ കൊടുങ്കാറ്റിന് കാരണമായി. ചണ്ഡീഗഡിനു മേലുള്ള പഞ്ചാബിന്റെ ദീർഘകാല അവകാശവാദം ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് പാർട്ടികൾ ആരോപിച്ചു. കടുത്ത അനീതി എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇതിനെ വിശേഷിപ്പിച്ചത്. ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ പഞ്ചാബിന്റെ തലസ്ഥാനം പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ചു

“ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചാബിന്റെ ചണ്ഡീഗഢിന്റെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ബിജെപി കേന്ദ്ര സർക്കാരിന്റെ ശ്രമം ലളിതമായ ഒരു നടപടിയല്ല, മറിച്ച് പഞ്ചാബിന്റെ സ്വത്വത്തിനും ഭരണഘടനാ അവകാശങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഫെഡറൽ ഘടനയെ കീറിമുറിച്ച് പഞ്ചാബികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ മാനസികാവസ്ഥ അത്യന്തം അപകടകരമാണ്.” – അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു .

‘രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭക്ഷ്യധാന്യങ്ങൾക്കും വെള്ളത്തിനും മനുഷ്യത്വത്തിനും വേണ്ടി എപ്പോഴും ത്യാഗം ചെയ്ത പഞ്ചാബിന് ഇന്ന് സ്വന്തം പങ്ക് നിഷേധിക്കപ്പെടുന്നു. ഇത് വെറുമൊരു ഭരണപരമായ തീരുമാനമല്ല, മറിച്ച് പഞ്ചാബിന്റെ ആത്മാവിനെ വേദനിപ്പിക്കുന്നതിന് തുല്യമാണ്. പഞ്ചാബികൾ ഒരിക്കലും ഒരു സ്വേച്ഛാധിപത്യത്തിനും മുന്നിൽ തലകുനിച്ചിട്ടില്ലെന്നും ഇന്നും പഞ്ചാബ് തലകുനിക്കില്ലെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ചണ്ഡീഗഡ് പഞ്ചാബിന്റേതാണ്, പഞ്ചാബിന്റേതായി തുടരും.” – കെജ്‌രിവാൾ പറഞ്ഞു.

ചണ്ഡീഗഢിന് മേലുള്ള പഞ്ചാബിന്റെ അവകാശങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന ഭരണഘടനാ ഭേദഗതി (131-ാം ഭേദഗതി) ബില്ലിനെതിരെ വ്യക്തവും ശക്തവുമായ ഒരു തന്ത്രം രൂപീകരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചണ്ഡീഗഢിലെ പാർട്ടി ഓഫീസിൽ അടിയന്തര കോർ കമ്മിറ്റി യോഗം വിളിച്ചതായി അകാലിദൾ മേധാവി സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു. ഫെഡറൽ ഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമായ ഈ ബില്ലിനെയും കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെയും അകാലിദൾ എല്ലാ തലങ്ങളിലും ചെറുക്കുമെന്നും അത് വിജയിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പഞ്ചാബിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി. “ചണ്ഡീഗഢിന് മേലുള്ള പഞ്ചാബിന്റെ അവകാശങ്ങൾ ഒരു സാഹചര്യത്തിലും ചർച്ച ചെയ്യാൻ കഴിയില്ല.” – സുഖ്ബീർ ബാദൽ വ്യക്തമാക്കി.

ചണ്ഡീഗഢ് നിലവിൽ പഞ്ചാബ് ഗവർണറാണ് ഭരിക്കുന്നത്, 1984 ജൂൺ 1 മുതൽ ഈ സംവിധാനം നിലവിലുണ്ട്. നേരത്തെ, കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായി ഒരു സ്വതന്ത്ര ചീഫ് സെക്രട്ടറി പ്രവർത്തിച്ചിരുന്നു. 2016 ൽ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ജെ അൽഫോൺസിനെ നിയമിച്ചുകൊണ്ട് ഈ ക്രമീകരണം പുന:സ്ഥാപിക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിൻവാങ്ങി. രാഷ്ട്രീയത്തിന് അതീതമായി പഞ്ചാബിന്റെ രാഷ്ട്രീയ നേതൃത്വങ്ങൾ ചണ്ഡീഗഢ് പഞ്ചാബിന്റെ യഥാർത്ഥ തലസ്ഥാനമാണെന്ന് വാദിക്കുകയും ഭരണഘടന (131-ാം ഭേദഗതി) ബില്ലിനെ എല്ലാ മുന്നണികളിലും എതിർക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി...

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...

ഗ്ലാസ് ട്രസ്റ്റ് കേസ് : ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകണം – യുഎസ് കോടതി

മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ...