ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി വെള്ളിയാഴ്ച ചുമതലയേൽക്കും

Date:

കൊച്ചി: കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ ദേശായി വ്യാഴാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ജൂലൈ അഞ്ച് മുതലായിരിക്കും മുഹമ്മദ് മുഷ്താഖ് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുക.

കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌. ദേശീയ  ശ്രദ്ധ നേടിയ സുപ്രധാനമായ പല വിധികളും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌ പുറപ്പടുവിച്ചിട്ടുണ്ട്. 2014 ജനുവരി 23ന് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അധികാരമേറ്റ മുഹമ്മദ് മുഷ്‌താഖ്‌ 2016 മാർച്ച് 10 മുതലാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്

1967-ൽ കണ്ണൂരിലെ താണയിൽ ജനിച്ച ഇദ്ദേഹം, ഉഡുപ്പിയിലെ വി.ബി. ലോ കോളേജിൽനിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽനിന്നാണ് നിയമത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 1989-ൽ അഭിഭാഷകനായി എൻറോൾ ചെയ്തശേഷം കണ്ണൂരിലെ വിവിധ കോടതികളിൽ ഏഴ് വർഷത്തോളം പ്രാക്ടീസ് ചെയ്തു.

പരേതനായ പ്രമുഖ അഭിഭാഷകൻ പി. മുസ്തഫയുടെ മകനാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌. എ. സൈനാബി ആണ് മാതാവ്. ആമിന യു.എൻ ആണ് ഭാര്യ. മക്കൾ: അയിഷ സെനാബ് കെൻസ, അസിയ നുസ, അലി മുസ്തഫ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി നിവാസികൾക്ക് കണ്ണീർ മഴ തന്നെ ശരണം!; കൃത്രിമ മഴ പരീക്ഷണം അമ്പേ പരാജയം

ന്യൂഡൽഹി : ഡൽഹിയിൽ ഏറെ കൊട്ടിഘോഷിച്ച 'ക്ലൗഡ്സീഡിംഗ്' പരീക്ഷണം പരാജയം.   മലിനീകരണത്തിനെതിരായി കൃത്രിമ മഴ...

പിഎം ശ്രീ: സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ്  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിനെതിരെസംസ്ഥാനത്ത് ബുധനാഴ്ച  യുഡിഎസ്എഫ്...