തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയതോടെ കടുത്ത നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫാണ് രാഹുലിനെ പുറത്താക്കിയ വിവരം അറിയിച്ചത്. കഴിഞ്ഞ ഡിസംബർ നാലിനാണ് പാലക്കാട് എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാർത്താക്കുറിപ്പിൽ അറിയിച്ചത്.
രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം പാർട്ടിയ്ക്കകത്തു തന്നെ ഏറ്റവും ഉയർന്ന സാഹചര്യത്തിൽ കൂടിയായിരുന്നു തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലരും പരസ്യമായി തന്നെ കഴിഞ്ഞ ദിവസം ഈ ആവശ്യം മാധ്യമങ്ങൾക്കു മുന്നിലും ഉന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിഷയം കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഈ പ്രതിസന്ധിയും രാഹുലിനെ പുറത്താക്കാനുനെ നടപടിക്ക് ആക്കം കൂട്ടി എന്ന് വേണം വിലയിരുത്താൻ.
