തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പീഡന പരാതി നൽകി രണ്ടാമത്തെ യുവതി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഒപ്പം ഡിജിറ്റൽ തെളിവുകളും കൈമാറി. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്ന് പരാതിക്കാരി മൊഴി നൽകി. ഐജി ജി പൂങ്കുഴലി നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങളാണ് പെൺകുട്ടി അന്വേഷണ സംഘത്തിൻ്റെ മുമ്പിൽ വെളിപ്പെടുത്തിയത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് വിളിച്ച് കൊണ്ട് പോയി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് പരാതിക്കാരിയുടെ മൊഴി. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും പറയുന്നു. I want to rape you എന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ ഭയമാണെന്നും കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നുവെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചു. മാനസികമായും ശാരീരികമായും തകർന്ന് പോയി എന്നും അതിജീവിത പറയുന്നു. വീണ്ടും ബന്ധം പുന:സ്ഥാപിക്കാനായി രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടിരുന്നുവെന്ന് അതിജീവിത പറയുന്നു. തിരുവനന്തപൂരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വെച്ച കവറിൽ മൊഴി സമർപ്പിച്ചു.
2023ലാണ് സംഭവം നടക്കുന്നത്. 21 വയസ്സായിരുന്നു അപ്പോൾ പെൺകുട്ടിയുടെ പ്രായം. ബംഗളൂരുവിൽ നഴ്‌സിങ് വിദ്യാർത്ഥിയായിരുന്നു. ആയിരുന്നു പെൺകുട്ടി ആദ്യം പരാതി നൽകിയത് കെപിസിസിക്കും കോൺഗ്രസ് ദേശീയ നേതൃത്വത്തിനുമായിരുന്നു. കെപിസിസി പ്രസിഡൻ്റ് ഇ-മെയിലിൽ വന്ന പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി കൈമാറിയ പരാതിയിലെടുത്ത കേസിലാണ് കഴിഞ്ഞദിവസം മൊഴി രേഖപ്പെടുത്തിയത്.
