വോട്ടിട്ട് വടക്കന്‍ കേരളം; പോളിങ് 74 ശതമാനം കടന്നു

Date:

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വടക്കൻ കേരളത്തിൽ പോളിങ് 74.52 ശതമാനം. ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പിൻ്റെ ആറുമണി വരെയുള്ള കണക്കുകളാണിത്. വയനാട് 75.90 ശതമാനവും മലപ്പുറത്ത് 75.81% ശതമാനവും പോളിങ് രേഖപ്പെടുത്തി.

തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.  470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവ ഇതിൽ ഉൾപ്പെടും. ഏഴ് ജില്ലകളിലായി 72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 1,53,37,176 പേരാണ് സമ്മതിദാനാവാകാശം വിനിയോഗിക്കേണ്ടിയിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ 14 വാർഡുകളിലും കാസര്‍ഗോഡ് രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വൈകീട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് . ക്യൂവിലെ അവസാനയാള്‍ക്ക് വരെ നല്‍കും. തുടര്‍ന്ന് ഇവരും വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമെ പോളിങ് അവസാനിപ്പിക്കുകയുള്ളൂ. പലയിടങ്ങളിലും ആറുമണിക്ക് ശേഷവും ഒട്ടേറെപേര്‍ വോട്ട് ചെയ്യാനായി വരിനില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പോളിങ് പൂര്‍ത്തിയാക്കാന്‍ വൈകും. ഇതുകൂടി കണക്കാക്കിയെ അവസാന പോളിങ് ശതമാനം പ്രഖ്യാപിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ്  സ്റ്റേ...

ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല : വിധിപ്പകർപ്പ് പറയുന്നു

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ‌ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ...

തൊഴിലുറപ്പ് പദ്ധതിയെ ബിജെപി ആസൂത്രിതമായി തുരങ്കം വെയ്ക്കുന്നു – യാഥാർത്ഥ്യം വ്യക്തമാക്കി ഡോ തോമസ് ഐസക്ക്

തിരുവനന്തപുരം : ബിജെപി ആസൂത്രിതമായി തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ...

‘വിധി പഠിച്ച് തുടർനടപടി, സർക്കാർ അതിജീവിതക്കൊപ്പം  നിൽക്കും’: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു...