Friday, August 28, 2026

‘ദിലീപിന് നീതി ലഭ്യമായി;  സർക്കാരിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് അപ്പീൽ പോകുന്നത്’: അടൂർ പ്രകാശ്

Date:

പത്തനംതിട്ട : നടിയെ ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ട വിധിയിൽ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോഴായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

”ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.” – അടൂര്‍ പ്രകാശിൻ്റെ വാക്കുകൾ.

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെ അടൂര്‍ പ്രകാശ് വിമർശിച്ചു. സര്‍ക്കാരിന് വേറെ പണിയില്ലാത്തതിനാലാണ് അപ്പീൽ പോകുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യുഡിഎഫിന് അനുകൂലമാകുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമായി കാണുന്നത് ശബരിമലയിലെ തീവെട്ടിക്കൊള്ളയാണ്. 101 ശതമാനം പ്രതീക്ഷയുമായാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. അടൂര്‍ മുന്‍സിപ്പാലിറ്റി യുഡിഎഫ് ഭരിക്കും. എല്ലാ ഇടങ്ങളിലും തെരഞ്ഞെടുപ്പില്‍ ഏകോപനമുണ്ടാക്കികൊണ്ടാണ് കണ്‍വീനറെന്ന നിലയില്‍ മുന്നോട്ട് പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃശൂരിൽ നാളെ പുലികൾ ഇറങ്ങും!; മികച്ച പുലിക്കളി സംഘത്തിന് 70,000 രൂപ സമ്മാനം

തൃശൂർ: പ്രസിദ്ധമായ തൃശൂർ പുലിക്കളി നാളെ അരങ്ങേറും. ഓഗസ്റ്റ് 29 ന്...

പ്രളയക്കെടുതിയിലും മോഷണം! : നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

കാഠ്മണ്ഡും: നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരണപ്പെട്ട സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണം മോഷ്‌ടിച്ച...

’72 മണിക്കൂറിനുള്ളിൽ തിബറ്റിലെ തടാകം പൊട്ടും’; നേപ്പാളിന് വീണ്ടും ഭീഷണിയായി ചൈനയുടെ മുന്നറിയിപ്പ്

കാഠ്മണ്ഡു : പ്രളയദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിന് ഭീഷണിയുയർത്തി ചൈനയുടെ മുന്നറിയിപ്പ്....

നേപ്പാൾ പ്രളയം : മരണസംഖ്യ ഉയരുന്നു; കുടുങ്ങിപ്പോയ 53 മലയാളികളും സുരക്ഷിതരെന്ന് നിഗമനം

ന്യൂഡൽഹി : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്....