വൈഭവിൻ്റെ വൈഭവം വീണ്ടും! ; ബൗണ്ടറികളും സിക്സറുകളും പറന്ന ബാറ്റിൽ നിന്ന് 56 പന്തിൽ സെഞ്ചുറി

Date:

ദുബൈ : ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി തൻ്റെ വൈഭവം ഒരിക്കൽ കൂടി തെളിയിച്ചു. അണ്ടര്‍ 19 ഏഷ്യാകപ്പിലാണ് ഇത്തവണ വൈഭവിൻ്റെ തകര്‍പ്പന്‍ പ്രകടനം. ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍
യുഎഇക്കെതിരെ തകര്‍ത്താടിയ വൈഭവ് സൂര്യവംശി
171 റൺസെടുത്താണ് പുറത്തായത്. 14 സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 56 പന്തില്‍ നിന്നായിരുന്നു വൈഭവിൻ്റെ സെഞ്ചുറി.

തുടക്കം തന്നെ നായകന്‍ ആയുഷ് മാത്രയെ നഷ്ടമായ ഇന്ത്യക്ക് രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും കരുത്തായി.  ഒമ്പതാം ഓവറിൽ ടീം അമ്പത് തികച്ചതിന് ശേഷമായിരുന്നു വൈഭവിൻ്റെ ആക്രമണശേഷിയത്രയും പുറത്ത് വന്നത്. യുഎഇ ബൗളര്‍മാരെ ആക്രമിച്ചു കളിച്ച വൈഭവ് 30 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി തികച്ചു. പിന്നീടങ്ങോട്ട് ചറപറാന്ന് സിക്സറുകളുടെ പ്രളയമായിരുന്നു. 26 പന്തുകൾ കൂടി നേരിട്ട വൈഭവ്
സെഞ്ചുറി പൂർത്തിയാക്കി. ഇതിനിടെ ആരോണ്‍ ജോര്‍ജും അർദ്ധസെഞ്ചുറി നേടി. 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ  220 റണ്‍സെന്ന നിലയിലെത്തി.

69 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജ് പുറത്തായതിൽ പിന്നെ എത്തിയ വിഹാന്‍ മല്‍ഹോത്രയെ ഒരുവശത്തുനിര്‍ത്തി കൊണ്ടായിരുന്നു പിന്നീട് വൈഭവിൻ്റെ അടുത്ത അങ്കം. 30-ാം ഓവറില്‍ കൗമാരതാരം 150 റണ്‍സ് കടന്നു. ഇരട്ടസെഞ്ചുറി എന്ന ആവേശം ഗ്യാലറിയിൽ മുഴങ്ങുന്നതിനിടെയാണ് വൈഭവ് പുറത്തായത്. അപ്പോഴേയ്ക്കും ടീം സ്‌കോര്‍ 265 ല്‍ എത്തിയിരുന്നു. 95 പന്തില്‍ നിന്ന് 171 റണ്‍സെടുത്ത വൈഭവ് ബൗള്‍ഡാകുകയായിരുന്നു

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ആക്രമിക്കപ്പെട്ട കേസില്‍ പൾസർ സുനി അടക്കം 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, 50,000 രൂപ പിഴ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍നടി ആക്രമിക്കപ്പെട്ട കേസില്‍ 6 പ്രതികൾക്കും 20...

രാഹുൽ മാങ്കൂട്ടത്തിൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുന്നു ; പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ

പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയോട് പാലക്കാട് താമസിക്കുന്ന...

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന്...