യുഡിഎഫിന് തകർപ്പൻ ജയം, തരിപ്പണമായി എൽഡിഎഫ്; ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ പിടിച്ച് എൻഡിഎ

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറതു വന്നപ്പോൾ യുഡി എഫിന് തകർപ്പൻ വിജയം. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ സ്വന്തമാക്കി എൻഡിഎ. ഇതിനിടയിൽ പെട് നിഷ്‌പ്രഭമായി ഇടത് പക്ഷം

6 കോർപ്പറേഷനുകളിൽ 4 ഉം നഗരസഭകളിൽ 54.എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിൽ 78.ഉം ഗ്രാമപഞ്ചായത്തുകളിൽ 504 എണ്ണവും യുഡിഎഫ്. നേടി.   ഒരു കോർപ്പറേഷനു പുറമെ രണ്ട് നഗരസഭകളും 26 പഞ്ചായത്തും നേടി എൻഡിഎ ശക്തി തെളിയിച്ചു.

കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളിൽ ഇരട്ടിയോളവും ബ്ലോക്ക് പഞ്ചായത്തുകളിൽ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളിൽ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ തേരോട്ടമാണ് നടത്തിയത്. ഒരിക്കൽപ്പോലും വിജയിച്ചിട്ടില്ലാത്ത നഗരസഭകളിലും പഞ്ചായത്തുകളിലും ഇക്കുറി യുഡിഎഫിന്റെ കൈകളിലെത്തി.

കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020-ൽ കണ്ണൂർ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു. കൊല്ലം കോർപ്പറേഷനിൽ വൻ അട്ടമിറിയാണ് യുഡിഎഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ കൂട്ടാനും യുഡിഫിനു സാധിച്ചു.

മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫിന്റെ തിളക്കമാർന്ന മുന്നേറ്റം. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണമാണ് യുഡിഎഫ് സ്വന്തമാക്കിയത്. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ.  എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 143-ൽ 78 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. 67 എണ്ണം ഇടതുമുന്നണി നേടി. ഗ്രാമപഞ്ചായത്തുകളിൽ 504 എണ്ണത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതു മുന്നണി 342 നേടിയപ്പോൾ എൻഡിഎയ്ക്ക് സ്വന്തമായത് 26. ആറെണ്ണം മറ്റുള്ളവരും സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശുദ്ധവായുവിനായി കേണ് ഡൽഹി ; വായു ഗുണനിലവാരം  491 ആയി ഉയർന്നു, കർശന നിയന്ത്രണങ്ങൾ

ന്യൂഡൽഹി : ഡൽഹിയിലെ വായു ഗുണനിലവാരം  ഗുരുതരമായ വിഭാഗത്തിലേക്ക് താഴ്ന്നതിനെത്തുടർന്ന്, ഗ്രേഡഡ്...

‘ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും’ – തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തിൽ പ്രതികരിച്ച്...

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ്  സ്റ്റേ...

ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല : വിധിപ്പകർപ്പ് പറയുന്നു

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ‌ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ...