Tuesday, January 13, 2026

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം: കേരളം ഉള്‍പ്പെടെ 4 സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Date:

തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ ഇന്ന് നടക്കും. കരട് പട്ടിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടികയാണ് കേരളത്തിന് പുറമെ പ്രസിദ്ധീകരിക്കുന്നത്.

സ്ഥലംമാറിയതോ, മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് പട്ടിക  https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാം. EPIC നമ്പര്‍ അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയും.

എസ്‌ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കേരളം കത്തയച്ചിരുന്നു. എന്യുമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. 25 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഫോം ലഭിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മാപ്പിംഗ് പ്രക്രിയ പൂര്‍ണ്ണമായിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.

ചില ബൂത്തുകളില്‍ വിവരം ശേഖരിക്കാന്‍ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം അസാധാരണമായി ഉയര്‍ന്നു. ഇത് ഗൗരവത്തോടെ പരിശോധിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ പലര്‍ക്കും വോട്ട് അവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് കത്തില്‍ പറയുന്നു. പല കാരണങ്ങളാലാണ് ഇവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

എന്യുമറേഷന്‍ ഫോം പലര്‍ക്കും ലഭ്യമായിട്ടില്ല. ഫോം കൈപ്പറ്റാത്തവര്‍ മരിച്ചുവെന്നോ സ്ഥലത്തില്ലാത്തവര്‍ എന്നോ ആണ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളും വോട്ടര്‍മാര്‍ക്കും പരിശോധിച്ച് തിരുത്തലുകള്‍ വരുത്താനുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു. എന്യുമറേഷന്‍ ഫോം ലഭിക്കാത്ത ബൂത്തുകളുടെ എണ്ണം സംസ്ഥാനം എടുത്തുകൊണ്ടിരിക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല ; മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ്...

നവകേരള സർവ്വെ : ഫണ്ട് വിനിയോഗത്തിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി

കൊച്ച: നവകേരള സർവ്വെയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവ്വെയ്ക്ക് ഫണ്ട്...

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പോയ ചൈനീസ് സൂപ്പർ ടാങ്കറുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി...

ഇന്ത്യക്കാർക്ക് യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് ജർമ്മനി ; ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ല

ന്യൂഡൽഹി : ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴി സഞ്ചരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്...