Wednesday, January 7, 2026

തൊണ്ടിമുതൽ തിരിമറി കേസ് : രണ്ടാം പ്രതി ആന്റണി രാജു എംഎൽഎയ്ക്ക് 3 വർഷം തടവ് ശിക്ഷ, ഒന്നാം പ്രതിയ്ക്കും 3 വർഷം തടവ്

Date:

തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം തടവ് വിധിച്ച് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ലഹരിമരുന്നുമായി  പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് അഭിഭാഷകനായ ആന്റണി രാജുവിനെതിരെയുള്ള കേസ്.  തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതിനെ തുടർന്നാണ് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപെട്ടത്. ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ഒന്നാം പ്രതി ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. ഈ കേസിൽ പ്രധാന തൊണ്ടിമുതലായിരുന്നു അടിവസ്ത്രം. ഇതിൽ കൃത്രിമത്വം നടത്തിയാൽ മേൽകോടതിയിൽ  ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സെക്ഷൻ ക്ലർക്ക് ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തിയത്.

പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു. ആദ്യ കോടതിയിൽ കേസ് തോൽക്കുകയും പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിയ്ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ അന്ന് വിധി പ്രസ്താവിച്ചത്. ശേഷം, ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു.

കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്കുവേണ്ടി വക്കാലത്തെടുത്തത്. കേസിൽ ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടു.  വെറുതേവിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിൽ പ്രധാന തൊണ്ടിമുതലായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് കോടതി ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിടുകയായിരുന്നു.

ഓസ്‌ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂഅവിടെ കൊലക്കേസിൽ പെടുകയും തടവിൽ വെച്ച് സഹതടവുകാരനോട് കേരളത്തിലെകേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടർന്ന് ഇന്റർപോൾ ആണ് സിബിഐയ്ക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലീസിന് കത്ത് നൽകി. തുടർന്നാണ് ആന്റണി രാജുവിനെതിരേ കേസെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ കക്ഷി...

കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇ- മെയിൽ വഴി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ബോംബ് ഭീഷണി. പ്രിൻസിപ്പലിന്...

ബുൾഡോസർ അർദ്ധ രാത്രിയിൽ ഡൽഹിയിലും ഉരുണ്ടു! ; ഒഴിപ്പിക്കലിനിടെ സംഘർഷം, അഞ്ച് പോലീസുകാർക്ക് പരുക്ക്

ന്യൂഡൽഹി : കർണ്ണാടകക്ക് പിന്നാലെ ഡൽഹിയിലുമിതാ അർദ്ധരാത്രിയിൽ ബുൾഡസർ രാജ്. ഡൽഹി...