Wednesday, January 7, 2026

22 ഇന്ത്യൻ നാവികരുമായി എംവി അരുണ ഹുല്യ ചരക്ക് കപ്പൽ നൈജീരിയയിൽ കസ്റ്റഡിയിൽ; കൊക്കൈൻ കണ്ടെത്തിയെന്ന് ആരോപണം

Date:

(പ്രതീകാത്മക ചിത്രം)

ലാഗോസ് : ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന എംവി അരുണ ഹുല്യ ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് ലാഗോസിലെ പ്രധാന തുറമുഖത്ത് കപ്പൽ പിടിച്ചിട്ടിരിക്കുന്നതെന്ന് നൈജീരിയയിലെ ഡ്രഗ് എൻഫോഴ്‌സ്മെൻ്റ് ഏജൻസി വക്താവ് ഫെമി ബബഫെമി അറിയിച്ചു.

യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉൽപ്പാദിപ്പിച്ച് കയറ്റി അയയ്ക്കുന്ന പ്രധാന ഇടമാണ് നൈജീരിയ. ബ്രസീലിൽ നിന്ന് ലാഗോസിലേക്ക് 20 കിലോഗ്രാം കൊക്കൈയ‌്നുമായി വന്ന 20 ഫിലിപ്പീൻ നാവികരെ നവംബറിൽ നൈജീരിയയിൽ ഡ്രഗ് എൻഫോഴ്സ്മെൻ്റ് ഏജൻസി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിവരം.

ലാഗോസ് തീരത്ത് കപ്പലിൽ ആയിരം കിലോ കൊക്കൈൻ കണ്ടെത്തിയ സംഭവത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ അമേരിക്ക-ബ്രിട്ടീഷ സുരക്ഷാ ഏജൻസികൾക്കൊപ്പം  നൈജീരിയ ഡ്രഗ് എൻഫോഴ്‌മെൻ്റ് ഏജൻസിയും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുവതിയെ കടന്നുപിടിച്ച പളളുരുത്തി സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ; സംഭവം പാസ്പോർട്ട് വേരിഫിക്കേഷനിടെ

കൊച്ചി : പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയ യുവതിയെ കടന്നു പിടിച്ച പോലീസ്...

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; തൊടുപുഴയില്‍ പി.ജെ.ജോസഫ് തന്നെ

സതീഷ് മേനോന്‍ തൊടുപുഴ : തൊടുപുഴയില്‍ പന്ത്രണ്ടാം അങ്കത്തിന് പി.ജെ.ജോസഫ് ഇറങ്ങുന്നു. കേരളകോണ്‍ഗ്രസ്...

കർണാടകയിലെ ബുൾഡോസർ രാജ് : കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്

ബംഗളൂരു : കർണാടകയിലെ യെലഹങ്കയിൽ  ബുൾഡോസർ രാജിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്....

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ കക്ഷി...