Thursday, August 27, 2026

യുവതിയെ കടന്നുപിടിച്ച പളളുരുത്തി സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ; സംഭവം പാസ്പോർട്ട് വേരിഫിക്കേഷനിടെ

Date:

കൊച്ചി : പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയ യുവതിയെ കടന്നു പിടിച്ച പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷിനെതിരെയാണ് നടപടി. പാസ്പോർട്ട് വേരിഫിക്കേഷന് വേണ്ടി യുവതിയെ വെല്ലിം​ഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വിളിച്ചു വരുത്തി   കാറിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചു എന്നതാണ് സിപിഒ വിജേഷിനെതിരെയുള്ള പരാതി. യുവതി എതിർത്തിട്ടും കാറിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചൊവ്വാഴ്ച ഹാർബർ പോലീസിന് ലഭിച്ച പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. തുടർന്നാണ് വിജേഷിനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. വിജേഷിനെതിരെ മുമ്പും പരാതികൾ ഉണ്ടായിട്ടുണ്ട്. ഡിസിപിയുടെ വകുപ്പുതല നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഉടൻ തന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...