ബിജാപുർ : ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ 52 മാവോവാദികൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയവരെ പിടികൂടാനായി സഹായിക്കുന്നവർക്ക് ഒന്നരക്കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
കീഴടങ്ങിയവരിൽ 21 സ്ത്രീകളും ഉൾപ്പെടുന്നു. കീഴടങ്ങിയവരെല്ലാം മാവോവാദികളുടെ സൗത്ത് സബ്-സോണൽ ബ്യൂറോയുടെയും ഭൈരംഗഡ് ഏരിയ കമ്മിറ്റിയുടെയും ഭാഗമായിരുന്നു. ഛത്തീസ്ഗഢ് സർക്കാരിന്റെ പുനഃരധിവാസനയം അനുസരിച്ച്, കീഴടങ്ങിയ ഓരോ മാവോവാദികൾക്കും അൻപതിനായിരം രൂപ സാമ്പത്തിക സഹായം നൽകി
