ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ : പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

Date:

മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റില്‍ രോഹിത് ശർമ്മ തന്നെ ടീം ഇന്ത്യയെ നയിക്കും . ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ രണ്ടാം കിരീടത്തിലെത്തിച്ച രോഹിത് ശർമ്മ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശർമ്മ ട്വന്റി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് ശർമ്മ തന്നെയായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ.

“രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഞങ്ങൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലും ചാംപ്യൻസ് ട്രോഫിയും വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്യാസമുണ്ട്. ഏകദിന ലോകകപ്പ് ഫൈനൽ കൈവിട്ടപ്പോൾ, ബാര്‍ബഡോസിൽ ഇന്ത്യൻ പതാക ഉയരുമെന്നു ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ നമ്മുടെ ക്യാപ്റ്റന്‍ അതു ചെയ്തു കാണിച്ചു. ഈ ടീമിൽ എനിക്ക് നല്ല വിശ്വാസമുണ്ട്.’’– ബിസിസിഐ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ജയ് ഷാ വ്യക്തമാക്കി.

പാക്കിസ്ഥാനാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത്. പാക്കിസ്ഥാനിലേക്കു കളിക്കാൻ പോകുന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ നിലപാടെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related