സുപ്രീം കോടതിക്ക് രണ്ട് പുതിയ ജഡ്ജിമാർ കൂടി ; ജസ്റ്റിസ് എന്‍ കെ സിങ് മണിപ്പൂരിൽ നിന്നുള്ള ആദ്യ ജഡ്ജി

Date:

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്ക് രണ്ടു ജഡ്ജിമാര്‍ കൂടി. ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരാണ് പുതുതായി സുപ്രീംകോടതിയിലെത്തുന്നത്. ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഇന്ന് നിയമനം പ്രഖ്യാപിച്ചത്.

നിലവില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് എന്‍ കോടീശ്വര്‍ സിങ് ( എന്‍ കെ സിങ്). മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആര്‍ മഹാദേവന്‍. ഈ രണ്ട് നിയമനങ്ങളോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം 34 ജഡ്ജിമാരുടെ അംഗബലം ലഭിച്ചു.

2023 ഫെബ്രുവരിയിലാണ് ജസ്റ്റിസ് എന്‍ കെ സിങിനെ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. മണിപ്പൂരില്‍ നിന്നും സുപ്രീംകോടതി ജഡ്ജിമാകുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് സിങ്. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇബോതോംബി സിങിന്റെ മകനാണ്

2024 മെയ് മാസം മുതല്‍ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആര്‍ മഹാദേവന്‍. 25 വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 ലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്വർണ്ണപ്പാളി ശബരിമലയിൽ തിരിച്ചെത്തിച്ചു ; കോടതി അനുമതിയോടെ പുന:സ്ഥാപിക്കും, അത് വരെ സ്ട്രോങ്റൂമിൽ സൂക്ഷിക്കും

ശബരിമല : അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഒരു...

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...