കെ.കെ. ഹിരണ്യൻഅന്തരിച്ചു

Date:

തൃശൂർ : എഴുത്തുകാരനും അധ്യാപകനുമായിരുന്ന കെ.കെ. ഹിരണ്യൻ(70) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു.. തൃശൂരിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സാഹിത്യകാരി ഗീതാ ഹിരണ്യനാണ് ഭാര്യ.
കോളേജ് വിദ്യാർത്ഥിയായിരിക്കെ കവിതകളെഴുതിക്കൊണ്ടായിരുന്നു തുടക്കം.1979 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കലാലയ പ്രതിഭകളിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കവിയും സാഹിത്യ വിമർശകനും സാഹിത്യചരിത്ര പണ്ഡിതനുമായിരുന്നു. മികച്ച വായനക്കാരനും പ്രഭാഷകനുമായിരുന്നു.
ഉമ, ആനന്ദ് എന്നിവർ മക്കൾ. സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് ശേഷം സംസ്ക്കാരം മൂന്ന് മണിക്ക് അമ്മാടത്തെ വീട്ടുവളപ്പിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം’ ; നിക്ഷേപം നടത്താനുള്ള താൽപ്പര്യമറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിൽ മർഫി 

കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്താനുള്ള താൽപ്പര്യമറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിൽ മർഫി....

ഓസ്ട്രേലിയയ്ക്കും കാനഡയ്ക്കും പിന്നാലെ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെ

ലണ്ടൻ : ഐക്യോരാഷ്ട്രസഭയുടെ പൊതുസഭ ചേരുന്നതിന് മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി...

സ്വർണ്ണപ്പാളി ശബരിമലയിൽ തിരിച്ചെത്തിച്ചു ; കോടതി അനുമതിയോടെ പുന:സ്ഥാപിക്കും, അത് വരെ സ്ട്രോങ്റൂമിൽ സൂക്ഷിക്കും

ശബരിമല : അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഒരു...