ഫോക്സ് ന്യൂസ് സംവാദത്തിനില്ല, എബിസി ന്യൂസിലേത് മതി ; ട്രംപിൻ്റെ നിർദ്ദേശം കമലാ ഹാരിസ് നിരസിച്ചെന്ന് വാർത്ത.

Date:

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികൾ തമ്മിലുളള സംവാദം ഫോക്സ് ന്യൂസിലേക്ക് മാറ്റാനുള്ള ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രഡിന്റുമായ കമലാ ഹാരിസ് നിരസിച്ചതായി റിപ്പോർട്ട്. മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

2024 നവംബറിൽ നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പ്രസിഡന്റായ ജോ ബൈഡനും ട്രംപും രണ്ട് പൊതുസംവാദത്തിനായി തീരുമാനം എടുത്തിരുന്നു. ആദ്യ സംവാദം ജൂണിൽ സിഎൻഎൻ നടത്തിയതിന് ശേഷം നിരവധി വിമർശനങ്ങൾ ബൈഡൻ നേരിട്ടിരുന്നു. എല്ലാ തരത്തിലും ട്രംപിന്റെ മുൻപിൽ അടി പതറുന്നതായിരുന്നു ആദ്യ പൊതുസംവാദത്തിലെ ബൈഡന്റെ പ്രകടനം. രണ്ടാമത്തെ സംവാദം സെപ്റ്റംബർ 10-ന് എബിസി ന്യൂസ് നടക്കാനിരിക്കെയാണ് ബൈഡൻ പൊതു തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്.

ജൂലൈ 21 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി ബൈഡൻ അറിയിച്ചത്. പിന്നാലെ നിലവിലെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായെത്തി. കഴിഞ്ഞ ​ദിവസം കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഫോക്‌സ് ന്യൂസ് മുന്നോട്ടുവെച്ച ഓഫര്‍ ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കുകയായിരുന്നു. സെപ്തംബര്‍ നാലിനാണ് സംവാദം നടത്താൻ തീരുമാനിച്ചത്.

നേരത്തെ ജോ ബൈഡനുമായി എബിസിയില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതോടെ സംവാദവും ഒഴിവായി. ഫോക്‌സ്‌ന്യൂസ് സംവാദം ഗ്രേറ്റ് കോമണ്‍വെല്‍ത്ത് ഓഫ് പെന്‍സില്‍വാനിയയില്‍ നടക്കും. ബ്രെത് ബെയറും മാര്‍ത്ത മാക്കെല്ലുമായിരിക്കും സംവാദം മേഡറേറ്റ് ചെയ്യുക. കാഴ്ച്ചക്കാര്‍ നിറഞ്ഞ സദസ്സിലായിരിക്കും സംവാദം. ട്രംപ് അറിയിച്ചത്.

സംവാദത്തിന് തയ്യാറാണെന്നും എന്നാൽ ഫോക്‌സ് ന്യൂസിലേക്കുളള ട്രംപിൻ്റെ ക്ഷണം നിരസിക്കുന്നതായും കമലാ ഹാരിസ് എക്സിലൂടെ അറിയിച്ചു. ഏത് സമയവും ഏത് സ്ഥലവും എങ്ങനെ ഒരു നിർദ്ദിഷ്ട സമയം ഒരു നിർദ്ദിഷ്ട സുരക്ഷിത ഇടം” ആയി മാറുന്നു എന്നത് രസകരമാണ്. അദ്ദേഹം പറഞ്ഞത് പോലെ സെപ്റ്റംബർ 10 ന് ഞാൻ അവിടെയെത്തും അദ്ദേഹവും അവിടെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതെന്ന് കമലാ ഹാരിസ് എക്സിൽ കുറിച്ചു. എന്നാൽ നേരത്തെ ബൈഡനുമായ തീരുമാനിച്ച എബിസി ന്യൂസ് സംവാദത്തിന് തന്നെയാണ് തനിക്ക് താൽപര്യമെന്നും കമലാ ഹാരിസ് അറിയിച്ചതായാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസിന് കൈമാറി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ചക്കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഇന്ത്യക്കാർക്ക് ഇനി മുതൽ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനമില്ല ; ഈ മാസം 22 മുതൽ വിസരഹിത പ്രവേശനം അവസാനിക്കും

ന്യൂഡൽഹി : സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസരഹിത പ്രവേശനം...

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ; സുപ്രീംകോടതിയിലെ ഹര്‍ജി പിൻവലിച്ച് എം സ്വരാജ്

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ...

കോൺഗ്രസിന് കോഴിക്കോട്ടും തിരിച്ചടി ; വി എം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല, മത്സരിക്കാൻ സാധിക്കില്ല

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി സംവിധായകൻ വി.എം.വിനുവിന്റെ പേരും...