കോടികളുടെ കുടിശ്ശിക; മോട്ടോർ വാഹന വകുപ്പിനെ കൈവിട്ട് സി-ഡിറ്റ്

Date:

തിരുവനന്തപുരം: മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം താൽക്കാലികമായി നിർത്തി സി-ഡിറ്റ്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തിയതാണ് കടുത്ത തീരുമാനമെടുക്കാൻ സി-ഡിറ്റിനെ പ്രേരിപ്പിച്ചത്. വകുപ്പിന്‍റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്‍റനൻസ് ഉൾപ്പെടെയുള്ള സേവനമാണ് താൽക്കാലികമായി നിർത്തിയത്. ഒമ്പതു മാസത്തെ കുടിശ്ശികയാണ് വകുപ്പ് നൽകാനുള്ളതെന്ന് സി-ഡിറ്റ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

സമാന രീതിയിൽ 2021ലും സി-ഡിറ്റ് മോട്ടോർ വാഹന വകുപ്പിന്‍റെ സേവനങ്ങൾ നിർത്തിയിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഇത് പുനരാരംഭിച്ചത്. കരാറുമായി മുന്നോട്ടുപോകവെയാണ് വീണ്ടും വൻ തുക കുടിശ്ശിക വന്നത്. വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽനിന്ന് വകുപ്പ് ഫീസ് ഈടാക്കുന്നുണ്ട്. ഈ പണം ട്രഷറിയിലേക്ക് പോകുന്നുണ്ടെങ്കിലും പിന്നീട് സി-ഡിറ്റിന് കിട്ടുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related