Saturday, January 10, 2026

ഇന്ത്യൻ ഒളിമ്പിക് താരം കായിക രംഗം വിടുന്നു ; കാരണം സാമ്പത്തിക നേട്ടമുണ്ടാകില്ലെന്ന തിരിച്ചറിവ്

Date:

ന്യൂഡൽഹി: ഇന്ത്യയുടെ ടേബിൾ ടെന്നീസ് ഒളിമ്പിക് താരം അർച്ചന കാമത്ത് കായിക രംഗം ഉപേക്ഷിക്കുന്നു. ടേബിൾ ടെന്നീസിൽ തുടരുന്നതുകൊണ്ട് സാമ്പത്തിക നേട്ടമുണ്ടാകില്ലെന്ന തിരിച്ചറിവാണ് ഈ 24കാരിയെ കായിക രംഗം വിടാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

പാരീസ് ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ചരിത്രം കുറിച്ച ടേബിൾ ടെന്നീസ് ടീമിന്റെ ഭാഗമായിരുന്നു അർച്ചന കാമത്ത്. ഇന്ത്യയുടെ ഭാവിയിലെ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു. തീരുമാനം അർച്ചന പരിശീലകൻ അൻഷുൽ ഗാർഗിനെ അറിയിക്കുകയും ചെയ്തു. ഗാർഗുമായി നടത്തിയ ചർച്ചക്കു ശേഷമാണ് അർച്ചന വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

പാരിസ് ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ഇന്ത്യൻ ടീം ജർമനിയോട് പരാജയപ്പെടുകയായിരുന്നു. ടീമിൽ മികച്ച പ്രകടനമായിരുന്നു അർച്ചനയുടേത്. അർച്ചനക്ക് മാത്രമാണ് ഒരു മത്സരം ജയിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി അർച്ചന മികച്ച ഫോമിലായിരുന്നുവെന്നും എന്നാൽ അവർ കളംവിടാൻ തീരുമാനിച്ചതായി അറിഞ്ഞുവെന്നും ഗാർഗ് പ്രതികരിച്ചു. തീരുമാനം എടുത്തുകഴിഞ്ഞാൽ പിന്നെ മനസ് മാറ്റാൻ പ്രയാസമാണെന്നും ഗാർഗ് കൂട്ടിച്ചേർത്തു.

ഉപരിപഠനത്തിനായി യു.എസിലേക്ക് പോകാനുള്ള തീരുമാനത്തിലാണ് അർച്ചന. സഹോദരൻ നാസയിൽ ജോലി ചെയ്യുന്നുണ്ടെന്നും പഠനം തുടരാൻ പ്രചോദനം നൽകുകയാണെന്നും അർച്ചന പറയുന്നു. ഒഫ്താൽമോളജി ഡോക്ടർമാരായ മാതാപിതാക്കളുടെ മകൾക്ക് അക്കാദമിക് മേഖലയും ഏറെ പ്രിയപ്പെട്ടതുതന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ് വസ്തുതാപരമല്ല, മാപ്പ് പറയാൻ മനസില്ല’: എകെ ബാലൻ

തിരുവനന്തപുരം : മാറാട് കലാപവുമായി ബന്ധപ്പെട്ട  പരാമര്‍ശത്തില്‍ ജമാ അത്തെ ഇസ്ലാമിയോട്...

‘തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു ; സ്വർണ്ണക്കവർച്ച അറിഞ്ഞിട്ടും തടഞ്ഞില്ല’; എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക...

‘തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് അനിവാര്യം’, കർമ്മഫലം അനുഭവിച്ചേ തീരൂവെന്ന് ബിജെപി നേതാവ് ടിപി സെൻകുമാർ

തിരുവനന്തപുരം : ശബരിമല സ്വണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച്...