യൂണിഫൈഡ് പെന്‍ഷന്‍ സ്കീം മുന്നോട്ട് വെയ്ക്കുന്നതെന്ത്, ചുരുക്കത്തിൽ പരിശോധിക്കാം

Date:

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് യൂണിഫൈഡ് പെന്‍ഷന്‍ സ്കീം എന്ന ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നൽകിയത്.
2025 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 23 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പായ പെന്‍ഷനുകള്‍, കുടുംബ പെന്‍ഷനുകള്‍, മിനിമം പെന്‍ഷനുകള്‍ എന്നിവ നടപ്പിലാക്കുമെന്നാണ് യു പി എസ് പറയുന്നത്. അതേസമയം, 2004 മുതലുള്ള പുതിയ പെന്‍ഷന്‍ പദ്ധതി അതേപടി നിലനിര്‍ത്തിയിട്ടുമുണ്ട്.
എന്നാൽ, പഴയ പെന്‍ഷന്‍ പദ്ധതി അതായത് ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായി നിലനിൽക്കെ, അത് നിരാകരിച്ചു കൊണ്ടാണ് പുതിയ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഏകീകൃത പെൻഷൻ പദ്ധതി സംസ്ഥാന സർക്കാരുകൾക്കും പിന്തുടരാവുന്നതാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും പറയുമ്പോൾ അതിൻ്റെ ഉള്ളടക്കം എന്തായിരിക്കാം, ചുരുക്കത്തിൽ പരിശോധിക്കാം.

25 വര്‍ഷമെങ്കിലും സര്‍വ്വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ഒടുവിലത്തെ 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെന്‍ഷന്‍ നല്‍കും. 25 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയില്‍ സര്‍വ്വീസുള്ളവര്‍ക്കാകട്ടെ, ആനുപാതിക തോതിലുള്ള പെന്‍ഷനും.

പത്ത് വര്‍ഷമെങ്കിലും സര്‍വ്വീസുളളവര്‍ക്ക് 10,000 രൂപ മിനിമം പെന്‍ഷന്‍ ഉറപ്പാക്കും

ജീവനക്കാരന് മരണം സംഭവിക്കുകയാണെങ്കില്‍ പെന്‍ഷന്റെ 60 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും.

ജീവനക്കാരന്‍ വിരമിക്കുകയാണെങ്കില്‍ ഗ്രാറ്റുവിറ്റിക്ക് പുറമേ ഒരു തുകകൂടി അയാള്‍ക്ക് ലഭിക്കും. സര്‍വ്വീസ് കാലയളവിലെ അവസാന ആറ് മാസത്തില്‍ വാങ്ങിയ ശമ്പളത്തിന്റെ പത്തിലൊന്ന് എന്ന തോതിലായിരിക്കും ഈ തുക കണക്കാക്കുന്നത്.

യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിൽ സർക്കാർ വിഹിതം 18.5 ശതമാനമായി ഉയര്‍ത്തും. ജീവനക്കാരുടെ വിഹിതം പഴയപോലെ 10 ശതമാനമായി തുടരും.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സ്‌കീം, അല്ലെങ്കില്‍ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം തിരഞ്ഞൈടുക്കാവുന്നതാണ്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം അംഗങ്ങള്‍ക്ക് യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുകയും ചെയ്യാം. നാഷണൽ പെൻഷൻ സ്കീം നിലവിലുള്ള സംസ്ഥാനങ്ങൾക്കും ആവശ്യമെങ്കിൽ യുപിഎസിലേയ്ക്ക് മാറാം.

2004 ന് ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31 നുള്ളിൽ വിരമിക്കുന്നവർക്കും യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിൽ ചേരാം. ഇവർക്ക് കുടിശ്ശിക നൽകും.




LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ 16 ദിവസം ജയിലിൽ ; ഒടുവിൽ ആശ്വാസമായി രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ സാമൂഹിക...

‘ഇടതുപക്ഷത്തെ അതൃപ്തർക്ക് യുഡിഎഫിലേക്ക് സ്വാഗതം’ : തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ഉൾക്കൊണ്ട് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : എല്‍ഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം വായു നിലവാരം അതീവ ഗുരുതരം;ദൃശ്യപരത ഭീതിതമാകുന്നു

ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി,...