Sunday, January 18, 2026

Date:

‘ആരോപണം ഇനിയും വരും, പല ഉദ്ദേശ്യങ്ങൾ ഉള്ളവരുണ്ടാകും, പൈസ അടിക്കാനുള്ളവർ ; കൃത്യമായ അന്വേഷണം വേണം’ – മണിയന്‍പിള്ള രാജു

കൊച്ചി: നടി മിനു മുനീറിൻ്റെ ആരോപണത്തിന് പിറകെ, സിനിമാ മേഖലയിൽ ഉയർന്നു വരുന്ന ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകണമെന്ന് നടൻ മണിയൻപിള്ള രാജു. പല വെളിപ്പെടുത്തലുകളും ഇനിയും ഉണ്ടാകും. അതിന്റെ പിന്നിൽ പല താത്പര്യങ്ങൾ ഉണ്ടാകും. ചിലർ പൈസ സ്വന്തമാക്കാൻ ഇറങ്ങിപ്പുറപ്പെടും. ആരോപണവിധേയരിൽ ഇതിൽ ഉൾപ്പെടാത്തവരും ഉൾപ്പെട്ടവരും ഉണ്ടാകും. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആരോപണം ഇനിയും ധാരാളം വരും. ഇതിന്റെ പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉള്ളവരുണ്ടാകും. പൈസ അടിക്കാനുള്ളവർ, നേരത്തെ അവസരം ചോദിച്ച് കൊടുക്കാതിരുന്നവരൊക്കെ ഇത് പറയും. പക്ഷെ ഇവയിൽ ഒരു അന്വേഷണം ആവശ്യമുണ്ട്. ഡബ്ല്യൂ.സി.സി. പറഞ്ഞത് ശരിയാണ്, ഇതിന് കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കിൽ ആൾക്കാർ ഇങ്ങനെ വന്നോണ്ടിരിക്കും.

രണ്ട് ഭാഗത്ത് നിന്നും അന്വേഷണം വേണം. കള്ളപ്പരാതിയുമായിട്ട് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അതും നോക്കണം. അമ്മയുടെ സ്ഥാപക അംഗമാണ് ഞാൻ. കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. മെമ്പർഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുക എന്നത് എന്റെ അറിവിൽ ഇല്ല’- മണിയൻപിള്ള രാജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...