ജയ് ഷാ ഐ.സി.സി ചെയർമാൻ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

Date:

ന്യൂഡൽഹി:  അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലി ( ഐ.സി.സി)ൻ്റെ പുതിയ ചെയർമാനായി ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

ഷാ മാത്രമാണ് പത്രിക നൽകിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനായി മാറി 35കാരനായ ഷാ. ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് തുടരില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് ആസ്‌ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ ഷാക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഷാക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഐ.സി.സിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ. എന്‍. ശ്രീനിവാസന്‍ (2014-2015), ശശാങ്ക് മനോഹര്‍ (2015-2020) എന്നിവർ ഐ.സി.സി ചെയർമാൻ പദവി വഹിച്ചിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997-2000), ശരദ് പവാര്‍ (2010-2012) എന്നിവർ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ഷാ ചുമതല ഏറ്റെടുക്കും. ഷാക്കു പകരം റോഷൻ ജെയ്റ്റിലി അടുത്ത ബി.സി.സി.ഐ സെക്രട്ടറിയാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...

തർക്കം മുറുകി, പരിഹാരം തഥൈവ! ; കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും തർക്കത്തിന് പര്യവസാനം കാണാനാകാതെ വന്നപ്പോൾ...