കാർ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അജ്മലിന് പുറമെ ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടു

Date:

ശാസ്താംകോട്ട ∙ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി കാർ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിൽ യുവ വനിതാ ഡോക്ടർ അറസ്റ്റിലായി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയെയാണു (27) നരഹത്യാക്കുറ്റം ചുമത്തി ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണിവർ.
അപകടത്തിനു കാരണമായ കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മജ് അജ്മലിനെ (29) ശൂരനാട് പതാരത്തെ ബന്ധുവീട്ടിൽ നിന്നും പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് ദാരുണമായി ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ടത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ഫൗസിയയും പരുക്കേറ്റ് ചികിത്സയിലാണ്. കേസിനെ തുടർന്ന് ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രിയിൽനിന്നു പിരിച്ചുവിട്ടു.

മനഃപൂർവ്വമായ നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മൽ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസിൽ പ്രതിയാണെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു പറഞ്ഞു. അപകടം നടന്നപ്പോൾ കാർ ഓടിച്ചു പോകാൻ ശ്രീക്കുട്ടി നിർബന്ധിച്ചതായുള്ള പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.

അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചു മദ്യപിച്ച അജ്മലും ശ്രീക്കുട്ടിയും അവിടെനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ഇയാൾ കാറിൽനിന്ന് ഇറങ്ങിയിരുന്നു. മൈനാഗപ്പള്ളി ആനൂർകാവിൽ വളവു തിരിഞ്ഞു വന്ന കാർ സ്കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട്, റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി. അജ്മൽ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്തുനിന്നാണ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്വർണ്ണപ്പാളി ശബരിമലയിൽ തിരിച്ചെത്തിച്ചു ; കോടതി അനുമതിയോടെ പുന:സ്ഥാപിക്കും, അത് വരെ സ്ട്രോങ്റൂമിൽ സൂക്ഷിക്കും

ശബരിമല : അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഒരു...

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...