Saturday, January 17, 2026

ഇന്ത്യൻ തദ്ദേശീയ കമ്പ്യൂട്ടറുകൾ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

Date:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്നത്തെ ഇന്ത്യ സാധ്യതകളുടെ അനന്തമായ ആകാശത്ത് പുതിയ അവസരങ്ങള്‍ നേടിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

130 കോടി രൂപ ചെലവിലാണ് രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകൾ ഇന്ത്യ വികസിപ്പിച്ചെടുത്തത്. ശാസ്ത്ര ഗവേഷണം സുഗമമാക്കുന്നതിന് ഇവ പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ, കാലാവസ്ഥാ ഗവേഷണം എന്നിവയ്ക്ക് അനുയോജ്യമായ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കംപ്യൂട്ടിംഗ് സംവിധാനവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 850 കോടി ചെലവിലാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
‘‘സാങ്കേതികവിദ്യയെയും കംപ്യൂട്ടിംഗ് സംവിധാനത്തെയും ആശ്രയിക്കാത്ത ഒരു മേഖലയുമില്ല. ഈ വിപ്ലവത്തില്‍ നമ്മുടെ വിഹിതം ബിറ്റുകളിലും ബൈറ്റുകളിലും മാത്രമായി ഒതുങ്ങരുത്. മറിച്ച് ടെറാബൈറ്റുകളിലും പെറ്റാബൈറ്റുകളിലേക്കും കൂടി വ്യാപിപ്പിക്കണം. അതിനാൽ നമ്മള്‍ ശരിയായ ദിശയിലും ശരിയായ വേഗത്തിലുമാണ് നീങ്ങുന്നതെന്ന് ഈ നേട്ടം തെളിയിക്കുന്നു,’’ അദ്ദേഹം പറഞ്ഞു.

ശാസ്ത്രത്തിന്റെ പ്രധാന്യം കണ്ടുപിടിത്തത്തിലും വികസനത്തിലും മാത്രമല്ല ഓരോ പൗരന്റെയും ആഗ്രഹങ്ങൾ നിറവേറ്റുന്നതിലും കൂടിയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...